നൂറാം വയസ്സിലേക്ക് ഗവ.എസ്‌വി എൽപിഎസ്
ഗവ. എസ്‌വി എൽപിഎസ് നൂറാം വയസ്സിലേക്ക്. 1925 മേയ് 18ന് വെങ്ങാനൂർ റോഡിൽ സ്ഥിതി ചെയ്യുന്ന വിദ്യാലയത്തിന്റെ ആദ്യ പേര് വിഴിഞ്ഞം സരസ്വതി വിലാസം ലോവർ ഗ്രേഡ് വെർണാക്കുലർ സ്കൂൾ എന്നായിരുന്നു. സ്കൂൾ സ്ഥാപകന്റെ മകൾ അമ്മുക്കുട്ടിയമ്മയായിരുന്നു ആദ്യ പ്രഥമാധ്യാപിക. കാർഗിൽ യുദ്ധത്തിൽ വീരമൃത്യു വരിച്ച ക്യാപ്റ്റൻ ജെറി പ്രേംരാജ് ഉൾപ്പെടെ പിൽക്കാലത്ത് പ്രശസ്തരും പ്രഭല്‌ഭരുമായ ഒട്ടേറെപ്പേർ ഈ സ്കൂളിലെ പൂർവ വിദ്യാർഥികളായിരുന്നു.നിലവിൽ ഒന്നു മുതൽ നാലു വരെ ക്ലാസുകളിൽ 127 കുട്ടികൾ പഠിക്കുന്നു. 8 അധ്യാപകരാണുള്ളത്. പ്രീ–പ്രൈമറി വിഭാഗവുമുണ്ട്.
