തിരുവനന്തപുരം :മാരകലഹരി മരുന്നായ എം ഡി എം എ യുമായി നാല് യുവാക്കൾ പോലീസ് പിടിയിലായി. അയിരൂർ കിഴക്കേപ്പുറം സ്വദേശിയായ ഹാർമിൻ (19), അൽ അമീൻ (21), അതിഥ്യൻ (20), അൽ അമീൻ (28) എന്നിവരാണ് പോലീസ് പിടിയിലായത്.
ഇന്ന് 5 മണിയോടെയാണ് സംഭവം. കാറിൽ എത്തിയ സംഘത്തെ മുതലപ്പൊഴിക്ക് സമീപം വെച്ച് ഡാന്‍സാഫ് സംഘവും അഞ്ചുതെങ്ങ് പോലീസും ചേർന്ന് പിടികൂടുകയായിരുന്നു. ഡാൻസാഫ് ടീമിന് ലഭിച്ച രഹസ്യ വിവരത്തിൻ്റെ അടിസ്ഥാനത്തിലായിരുന്നു പരിശോധന. 15 ഗ്രാമോളം എൻഡിഎമ്മാണ് പിടികൂടിയത് ‘
പിടികൂടിയ എം എഡി എം എയ്ക്ക് ഒരു ലക്ഷം രൂപയോളം വിലവരുമെന്നാണ് പ്രാഥമിക നിഗമനം. പ്രതികളുടെ പോക്കറ്റിൽ നിന്നുമാണ് എം ഡി എം എ കണ്ടെത്തിയത്. ബാംഗ്ലൂരിൽ നിന്നും വിമാന മാർഗം 19 കാരൻ ഹാർമിനാണ് ചില്ലറ വിൽപനക്കായി എം ഡി എം എ കൊണ്ട് വന്നതെന്ന് പോലീസ് പറയുന്നു. മറ്റ് നടപടികൾ പുരോഗമിക്കുകയാണ്
