January 15, 2026

കണിയാപുരം – കേന്ദ്രസർക്കാർ പാസാക്കിയ വഖഫ്  ബില്ലിന് എതിരായി  മുസ്ലിം ലീഗ് യൂത്ത് ലീഗ് പ്രവർത്തകർ വ്യാപകമായി നടത്തിയ പ്രതിഷേധ പരിപാടിയുടെ ഭാഗമായി കണിയാപുരം പള്ളിനടയിൽവഖഫ് ബിൽ കത്തിച്ചു പ്രതിഷേധിച്ചു.മുസ്ലിം യൂത്ത് ലീഗ് ജില്ലാ സെക്രട്ടറി മുനീർ കൂരവിള അധ്യക്ഷത വഹിച്ചു.

മുസ്‌ലിം ലീഗ് ജില്ലാ സെക്രട്ടറി ഷഹീർ ജി അഹമ്മദ് ഉദ്ഘാടനം ചെയ്തു.പതിറ്റാണ്ടുകളായി ഇന്ത്യയിലെ മത ന്യൂനപക്ഷങ്ങൾ ഭരണഘടനാപരമായി അനുഭവിച്ചുവരുന്ന മതസ്വാതന്ത്ര അവകാശങ്ങളെ കവർന്നെടുക്കുന്ന കേന്ദ്രസർക്കാറിന്റെ ഫാസിസ്റ്റ് നടപടികളുടെ ഏറ്റവും പുതിയ സമീപനമാണ് വഖഫ് സ്വത്തുക്കൾ കൈയ്യേറാനുള്ള നീക്കമെന്ന് അദ്ദേഹം പറഞ്ഞു. ജനാധിപത്യ മതേതര ശക്തികളുടെ പിന്തുണയോടെ നിയമത്തിനെതിരായുള്ള പോരാട്ടം മുസ്ലിം ലീഗ് തുടരും . മുസ്ലിം ലീഗ് നിയോജകമണ്ഡലം ട്രഷറർ  ഷഹീർ കരീം സമര വിശദീകരണം നടത്തി. യൂത്ത് ലീഗ് നിയോജകമണ്ഡലം പ്രസിഡന്റ് തൗഫീഖ് കാപ്പിക്കട സ്വാഗതം പറഞ്ഞു.

മുസ്ലിം ലീഗ് യൂത്ത് ലീഗ് എസ്റ്റിയു  നേതാക്കളായ  അൻസാരി പള്ളിനട, നിസാം ചിറക്കൽ, നസീർ അഹമ്മദ്, കെഎംസിസി ഭാരവാഹികളായ നസീർ പുത്തൻതോപ്പ്, ജബ്ബാർ ആലായി ഗാർഡൻ, ജമാൽ, അൻസർ, നൗഷാദ് ഖരീം, കബീർ കാസിം,അ അഷാഫ് അലിയാരുകുഞ്ഞ്, ജലീൽ തോപ്പിൽ എന്നിവർ സംസാരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *