വിഴിഞ്ഞം: ട്രോളിങ് നിരോധനത്തിന് മുന്നോടിയായി വിഴിഞ്ഞം ഹാർബർ കേന്ദ്രീകരിച്ച് ഫിഷറീസ് അധികൃതരുടെ പരിശോധനയിൽ അഞ്ച് വള്ളങ്ങൾ കസ്റ്റഡിയിലെടുത്തു. വിഴിഞ്ഞം ഫിഷറിസ് അസി. ഡയറക്ടർ രാജേഷിന്റെ നേതൃത്വത്തിൽ മറൈൻ എൻഫോസ്മെന്റ്, കോസ്റ്റൽ പൊലീസ് എന്നിവർ ചേർന്നു നടത്തിയ സംയുക്ത പരിശോധനയിലാണ് യൂസർ ഫീ അടയ്ക്കാത്തതും രേഖകൾ കൃത്യമല്ലാത്തതുമായ അഞ്ച് വള്ളങ്ങൾ പിടിച്ചെടുത്തത്.നോ മാൻസ് ലാൻഡ്, ഹാർബർ ഭാഗത്തെ വള്ളങ്ങളിൽ പരിശോധന നടത്തുകയും വേണ്ട നിർദേശങ്ങൾ നൽകുകയും ചെയ്തു. വരും ദിവസങ്ങളിൽ പരിശോധന ശക്തമാകുമെന്നും, രേഖകൾ ഇല്ലാത്ത യാനങ്ങളെ കണ്ടുകെട്ടുമെന്നും അധികൃതർ അറിയിച്ചു.
