January 15, 2026

തിരുവനന്തപുരം:-കേരള ക്യാൻസർ കോൺക്‌ളേവിന് തിരുവനന്തപുരത്ത് തുടക്കം. നിയമസഭാ സ്‌പീക്കർ എ .എം ഷംസീർ
ഹോട്ടൽ ഹയാത്ത് റീജൻസിയിൽ ഉദ്ഘാടനം ചെയ്തു
ചടങ്ങിൽ ഇന്ത്യൻ കാൻസർ രോഗത്തിൻ്റെ പിതാവ് എന്നറിയപ്പെടുന്ന പത്മഭൂഷൺ ഡോ സുരേഷ് .ഏച്ച് .അഡ്വാനി മുഖ്യാതിഥിയായി. .പാലിയം ഇന്ത്യ സ്‌ഥാപകൻ പത്മശ്രീ ഡോ രാജഗോപാൽ , രാജീവ് ഗാന്ധി സെന്റർ ഫോർ ബയോടെക്നോളജി ഡയറക്ടർ പ്രൊഫ ചന്ദ്രഭാസ് നാരായണ ,ടാറ്റാ മെമ്മോറിയൽ ഹോസ്പിറ്റൽ മുംബൈ ഡയറക്ടർ ഡോ സി എസ് പ്രമീഷ് , മലബാർ കാൻസർ സെന്റർ ഡയറക്ടർ ഡോ സതീശൻ , കാത്തലിക് ഹോസ്പിറ്റൽസ് ഓഫ് ഇന്ത്യ കേരള ഘടകം പ്രസിഡണ്ട് ഫാ ഡോ ബിനു കുന്നത്ത് ,ഡോ ബോബൻ തോമസ് , ഡോ നാരായണൻ കുട്ടി വാര്യർ ,ഡോ അജു മാത്യു തുടങ്ങിയവർ സംബന്ധിച്ചു.
അസോസിയേഷൻ ഓഫ് മെഡിക്കൽ ആൻഡ് പീഡിയാട്രിക് ഓങ്കോളജിസ്റ്റ് ഓഫ് കേരളയുടെ നേതൃത്വത്തിലാണ് ഇന്ത്യക്ക്‌ അകത്തും പുറത്തും നിന്നുമായി ഇരുനൂറിലധികം അർബുദ രോഗ ചികിത്സാ വിദഗ്ദ്ധർ പങ്കെടുക്കുന്ന കേരള ക്യാൻസർ കോൺക്ലേവ് നാളെ സമാപിക്കും

Leave a Reply

Your email address will not be published. Required fields are marked *