ഇടയ്ക്കോട് മുസ്ലിം ജമാ അത് പരിപാലന സമിതിയുടെ ആഭിമുഖ്യത്തിൽ എസ്എസ്എൽസി, പ്ലസ് ടു, യൂണിവേഴ്സിറ്റി, മദ്രസ്സ ബോർഡ് പരീക്ഷകളിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥി പ്രതിഭകളെ ആദരിച്ചു. ജമാഅത് ഇമാം നിളമുദീൻ ബാഖവി ഉൽഘാടനം ചെയ്തു. ജമാഅത് പ്രസിഡന്റ് മുഹമ്മദ് കാസിം അധ്യക്ഷത വഹിച്ചു .മുഹമ്മദ് സലിം, അഡ്വ. ഷിബു, നൗഷാദ് എന്നിവർ ആശംസകൾ അറിയിച്ചു. സെക്രട്ടറി മർഹൂം സ്വാഗതവും ജോയിന്റ് സെക്രട്ടറി ഷെഫീഖ് നന്ദിയും പറഞ്ഞു. വൈസ് പ്രസിഡന്റ് ഷമീർ, ട്രെഷറർ താഹിർ, അംഗങ്ങൾ ആയ അബ്ദുൽ സലാം, അബ്ദുൽ കരിം, അൽ അമീൻ എന്നിവർ നേതൃത്വം നൽകി.ദക്ഷിണ കേരള ലജ്നത്തുൽ മുഅല്ലിമീൻ ആറ്റിങ്ങൽ മേഖല പ്രസിഡന്റ് ആയി തിരഞ്ഞെടുത്ത നിളമുദീൻ ബാഖവിയെ ചടങ്ങിൽ ആദരിച്ചു.







