January 15, 2026

.

ആറ്റിങ്ങൽ.വീരളം പച്ചം കുളം ശ്രീ നാഗരുകാവ് ദേവീ ക്ഷേത്രത്തിനു മുന്നിൽ വലിയ ഓട്ടു വിളക്ക് സ്ഥാപിക്കുന്നതിനായി ഉറപ്പിച്ചിരുന്ന ദണ്ഡും ക്ഷേത്രത്തിലെ തിടപ്പള്ളിക്കകത്ത് സൂക്ഷിച്ചിരുന്ന വെങ്കല ചരുവങ്ങളും ചെമ്പ് കുടം, തൂക്കുവിളക്ക്, വെങ്കല തട്ടങ്ങൾ പൂജാ സാധനങ്ങൾ ഉൾപ്പടെ 50,000/- രൂപയുടെ മുതലുകൾ മോഷണം ചെയ്ത ആറ്റിങ്ങൽ വീരളം അക്കര വിള വീട്ടിൽ മണിക്കുട്ടൻ എന്ന ശ്യാം (26,) കുഴി മുക്ക് കാരക്കാച്ചി വിള പ്ലാവിള പുത്തൻ വീട്ടിൽ ശങ്കരൻ,(57) എന്നിവരാണ് അറസ്റ്റിലായത്.നിരവധി മോഷണക്കേസുകളിൽ പ്രതികളായ ഇവർ മോഷണ മുതലുകൾ  ആറ്റിങ്ങലിലുള്ള ആക്രിക്കടയിൽ വിൽക്കുകയായിരുന്നു.

ആറ്റിങ്ങൽ കൊല്ലമ്പുഴ തോട്ട വാരം ഷീജ ഭവൻ വീട്ടിൽ സൂക്ഷിച്ചിരുന്ന 1,20,000/- രൂപ വില വരുന്ന 3 ജാക്ക് ഹാമർ മെഷീനുകൾ വീടു കുത്തി തുറന്ന് മോഷണം ചെയ്തെടുത്ത് ആട്ടോറിക്ഷയിൽ കയറ്റി കൊണ്ട് പോയ കേസിലെ രണ്ടു പ്രതികളായ വലിയകുന്നു പോളീടെക്നികിനു സമീപം മെട്രോ നഗറിൽ കോണത്ത് വീട്ടിൽ മുഹമ്മദ് യൂസഫ് ( 23.), കല്ലറ വ തണ്ണിയം പനച്ചമൂട് കിഴക്കുകര പുത്തൻ വീട്ടിൽ അഭിഷേക് @ ഉണ്ണികുട്ടൻ (21) എന്നിവരാണ് അറസ്റ്റിലായത്. മോഷണം ചെയ്തെടുത്ത മെഷീനുകൾ പ്രതികൾ വെഞ്ഞാറമൂട് ഉള്ള ആക്രിക്കടയിൽ വിൽക്കുകയായിരുന്നു. നിരവധി മോഷണക്കേസുകളിൽ പ്രതികളായ ഇരുവരെയും ആറ്റിങ്ങൽ എസ് എച് ഒ അജയൻ .ജെ യുടെ നേതൃത്വത്തിൽ എസ് ഐ മാരായ ജിഷ്ണു, ബിജു ഹക്ക്, എ എസ് ഐ മാരായ ശരത് കുമാർ, ശ്യാംലാൽ, ജിഹാനിൽ ഹക്കിം എസ് സി പി ഒ മാരായ ഷാജി, മഹേഷ്, സിപിഒ മാരായ സയ്യദ് അലി ഖാൻ, വിഷ്ണുലാൽ എന്നിവരടങ്ങിയ സംഘം അറസ്റ്റ് ചെയ്യുകയായിരുന്നു. അറസ്റ്റിലായ പ്രതികളെ റിമാൻറു ചെയ്തു.

Leave a Reply

Your email address will not be published. Required fields are marked *