January 15, 2026


തിരുവനന്തപുരം. തിരുവനന്തപുരം സാമൂഹ്യ വനവൽക്കരണ വിഭാഗം ആറ്റിങ്ങൽ റേഞ്ചിന്റെ നേതൃത്വത്തിൽ വർക്കല എസ് എൻ കോളേജിൽ ഫോറസ്റ്ററി ക്ലബ്ബിന്റെയും, എൻഎസ്എസ് യൂണിറ്റിന്റെയും സംയുക്തമാഭിമുഖ്യത്തിൽ അന്താരാഷ്ട്ര കടുവ ദിനം ആചരിച്ചു. പ്രിൻസിപ്പൽ ഇൻ ചാർജ്ജ് ഡോ. അശ്വതി ആറിന്റെ അധ്യക്ഷതയിൽ കൂടിയ ദിനാചരണ പരിപാടി തിരുവനന്തപുരം സാമൂഹ്യ വനവൽക്കരണവിഭാഗം അസിസ്റ്റന്റ് ഫോറസ്റ്റ് കൺസർവേറ്റർ സജു. എസ് നായർ ഉദ്ഘാടനം ചെയ്തു. തുടർന്നു അന്താരാഷ്ട്ര കടുവദിനത്തിന്റെ പ്രസക്തിയെ കുറിച്ച് കുട്ടികൾക്ക് ക്ലാസ്സ് നൽകി. യോഗത്തിന് ആശംസകൾ അർപ്പിച്ചുകൊണ്ട് എസ് എൻ ട്രസ്റ്റ് എക്സിക്യൂട്ടീവ് അംഗo എസ് ആർ എം അജി, റെയ്ഞ്ച് ഫോറസ്റ്റ് ഓഫീസർ ജി സന്തോഷ് കുമാർ എന്നിവർ സംസാരിച്ചു. യോഗത്തിന് എൻഎസ്എസ് പ്രോഗ്രാം ഓഫീസർ ഡോ. ജി എസ് ബബിത സ്വാഗതവും, ഫോറസ്റ്ററി ക്ലബ്ബ് കോർഡിനേറ്റർ ഡോ. ബിനുഷ്മരാജു നന്ദിയും രേഖപ്പെടുത്തി.

Leave a Reply

Your email address will not be published. Required fields are marked *