2025-26 അധ്യയന വർഷത്തേക്കുള്ള ത്രിവൽസര ഡിപ്ലോമ പ്രവേശനത്തിനായി നെയ്യാറ്റിൻകര ഗവൺമെന്റ് പോളിടെക്നിക് കോളേജിൽ ഒഴിവുള്ള സീറ്റുകളിലേക്ക് ആഗസ്റ്റ് 1 രാവിലെ 9 മണിക്ക് സ്‌പോട്ട് അഡ്മിഷൻ നടക്കും. സ്ട്രീം ഒന്നിൽ 45000 റാങ്ക് വരെയുള്ള വിദ്യാർത്ഥികൾക്കും ( രാവിലെ 9 മുതൽ 10 വരെ രജിസ്ട്രേഷൻ )സ്ട്രീം രണ്ടിൽ ( 12 മണി മുതൽ 1 മണി വരെ രജിസ്ട്രേഷൻ ) റാങ്ക് ലിസ്റ്റിൽ ഉൾപ്പെട്ട മുഴുവൻ വിദ്യാർത്ഥികൾക്കും സ്‌പോട്ട് അഡ്മിഷനിൽ പങ്കെടുക്കാം. അപേക്ഷകർ എല്ലാ അസൽ സർട്ടിഫിക്കറ്റുകളും പ്രോസ്‌പെക്ടസ്സിൽ നിർദ്ദേശിച്ചിട്ടുള്ള ഫീസും സഹിതം രക്ഷിതാവിനോടൊപ്പം കൃത്യസമയത്ത് ഹാജരാകണം.
ഇതുവരെ അപേക്ഷ സമർപ്പിക്കാത്ത വിദ്യാർത്ഥികൾക്ക് ഓൺലൈനാനോ നേരിട്ടോ പുതിയ അപേക്ഷ സമർപ്പിക്കാവുന്നതാണ് കൂടുതൽ അറിയാൻ www.polyadmission.org. സന്ദർശിക്കുക.
വിശദ വിവരങ്ങൾക്ക് 04712222935, 9400006418
