January 15, 2026

കഴക്കൂട്ടം.
ദേശീയപാതയിൽ കഴക്കൂട്ടത്ത് വാഹനാപകടം,
ഒരാൾ മരിച്ചു.
ബാലരാമപുരം സ്വദേശി ഷിബിൻ ആണ് മരിച്ചത്.
ഒരു യുവതിയടക്കം രണ്ടു പേരുടെ നില ഗുരുതമാണ്.
കഴക്കൂട്ടം എലിവേറ്റഡ് ഹൈവേയിൽ ടെക്നോപാർക്കിന് സമീപം നിയന്ത്രണം വിട്ട താർ വാഹനം എലിവേറ്റഡ് ഹൈവേയിലെ തൂണിൽ ഇടിച്ചാണ് അപകടം.
വാഹനം അമിത വേഗതയിലായിരുന്നു.
റേസിംഗിനിടെയാണ് അപകടമെന്ന സംശയം പോലീസിനുണ്ട്
ഈ സംഘത്തിൽ മറ്റു വാഹനങ്ങളും ഉണ്ടായിരുന്നതായി വാഹനയാത്രികർ പറയുന്നു
തുണിലിടിച്ച് കാറിൻ്റെ മുൻ ഭാഗം പൂർണ്ണമായും തകർന്നു
കാർ ഓടിച്ചിരുന്നയാളാണ് മരിച്ചത്
രജനീഷ് (27) മാരായമുട്ടം
ഷിബിൻ (28) ബാലരാമപുരം
കിരൺ( 29) പോങ്ങുംമൂട്
അഖില (28) സിവിആർ പുരം
ശ്രീലക്ഷ്മി (23) കൈമനം
എന്നിവരാണ് വാഹനത്തിൽ ഉണ്ടായിരുന്നത്
രാത്രി 12 മണിയോടെയാണ് അപകടം.

Leave a Reply

Your email address will not be published. Required fields are marked *