January 15, 2026

തിരുവനന്തപുരം: സന്നദ്ധ സംഘടനാ നേതാക്കളെ ലക്ഷ്യമാക്കി സിജി പ്രവർത്തനങ്ങളെ വ്യാപിപ്പിക്കുന്നതിനായി സിജി തിരുവനന്തപുരം ജില്ലാ ചാപ്റ്ററിന്റെ നേതൃത്വത്തിൽ കമ്മ്യൂണിറ്റി എംപവർമെന്റ് കോൺഫറൻസ് ഓഗസ്റ്റ് 28-ന് തിരുവനന്തപുരം എം.ഇ.എസ് സെന്റർ ഹാളിൽ സംഘടിപ്പിച്ചു.

ചടങ്ങ് സെഷൻസ് & ജില്ലാ ജഡ്ജി ശ്രീ A. ഷാജഹാൻ ഉദ്ഘാടനം ചെയ്തു. ശ്രീ ഹബീബ് (പ്രസിഡന്റ്‌, സിജി തിരുവനന്തപുരം) അധ്യക്ഷനായി. അഡ്വ. നൗഫൽ (ചീഫ് പാട്രൺ, സിജി തിരുവനന്തപുരം) മുഖ്യ പ്രഭാഷണം നടത്തുകയും ശ്രീ സുനിൽ ഹസൻ (സിജി തിരുവനന്തപുരം) ആശംസകൾ അറിയിച്ചു സംസാരിക്കുകയും ചെയ്തു.

സിജി തിരുവനന്തപുരം സെക്രട്ടറി ശ്രീ A. A. നിസാം സ്വാഗത പ്രസംഗം നടത്തിയ ചടങ്ങിൽ സിജി തിരുവനന്തപുരം ട്രഷറർ ശ്രീ അൻവർ നന്ദി അറിയിക്കുകയും ചെയ്തു.

പരിപാടിയുടെ ഭാഗമായി, “സാമൂഹ്യ ശാക്തീകരണത്തിൽ കോമ്പിറ്റൻസിയുടെ ആവശ്യകത” എന്ന വിഷയത്തിൽ ശ്രീ ഹുസൈൻ പി. എ. (ഡയറക്ടർ, സെന്റർ ഫോർ കോമ്പിറ്റൻസി ഡെവലപ്പ്മെന്റ്, സിജി) വിഷയാവതരണം നടത്തി. അതോടൊപ്പം, സിജിയുടെ വിവിധ ഡിപ്പാർട്മെന്റുകളും പ്രവർത്തനങ്ങളും പരിചയപ്പെടുത്തുന്ന അവതരണം സ്റ്റേറ്റ് കോർഡിനേറ്റർ ശ്രീ ഫർഹാൻ വി. പി നടത്തി.

തിരുവനന്തപുരം ജില്ലയിലെ വിവിധ സന്നദ്ധ സംഘടനകളുടെ പ്രതിനിധികളും, സിജി പ്രവർത്തകരും കോൺഫറൻസിൽ പങ്കെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *