ആറ്റിങ്ങൽ പട്ടണത്തിലെ ഓണ തിരക്ക് നിയന്ത്രിക്കുന്നതിനും ഗതാഗത ക്രമ സമാധാന പരിപാലനത്തിനും മുന്നൊരുക്കങ്ങൾ വിലയിരുത്തുന്നതിനും ആയി അവലോകന യോഗം ചേർന്നു. ഒ.എസ്. അംബിക എം.എൽ.എ അദ്ധ്യക്ഷത വഹിച്ചു. നഗരസഭാ ചെയർപേഴ്സൺ അഡ്വ: എസ് കുമാരി, വൈസ് ചെയർമാൻ തുളസീധരൻ പിള്ള , തഹസിൽ ദാർ സജി, ആറ്റിങ്ങൽ ഐ.എസ്. എച്ച്.ഒ. അജയൻ .ജെ, സബ് ഇൻസ്പെക്ടർ ജിഷ്ണു .എം.എസ്. , അസിസ്റ്റൻ്റ് മോട്ടോർ വെഹിക്കിൾ ഇൻസ്പക്ടർമാരായ സാനിയ ജ്യോതി. ജെ.എസ്. , ശങ്കർ ആർ എസ്. കൗൺസിലർമാരായ ആർ. രാജു , എസ്. സുഖിൽ, കെ.ജെ രവികുമാർ എന്നിവർ പങ്കെടുത്തു. തീരുമാനങ്ങൾ 1.ബി ടി എസ് റോഡ് പാലസ് റോഡ്,ടൗൺ യുപിഎസ് വീരളം റോഡ് എന്നിവ വൺവേ ആയി നിലനിർത്തും.അനധികൃത പാർക്കിംഗ് നിരോധിക്കും പട്ടണത്തിൽ വ്യാപാരസ്ഥാപനങ്ങളിലും മറ്റു മുന്നൊരുക്കങ്ങൾക്കുമായി എത്തുന്നവർക്കായി നഗരസഭ സ്വകാര്യ വ്യക്തികളിൽ നിന്നും കണ്ടെത്തുന്ന സ്ഥലത്ത് സൗജന്യ പാർക്കിംഗ് ഒരുക്കി നൽകും.ആറ്റിങ്ങൽ ഗവൺമെൻറ് കോളേജ് ഗ്രൗണ്ട്, ആറ്റിങ്ങൽ ഗവൺമെൻറ് മോഡൽ എച്ച്എസ്എസ് ഗ്രൗണ്ട്,സ്വകാര്യ വ്യക്തികളുടെ ഒഴിഞ്ഞുകിടക്കുന്ന പുരയിടങ്ങൾ എന്നിവയും ഇതിനായി കണ്ടെത്തി ബോർഡുകൾ സ്ഥാപിച്ച പാർക്കിങ്ങിനായി ഒരുക്കി നൽകും. മുൻ വർഷങ്ങളിൽ നൽകി വന്ന നിസ്സീമമായ സഹകരണം ഈ വർഷവും എല്ലാവരുടെയും ഭാഗത്ത് നിന്നും ഉണ്ടാവണം എന്ന് എം.എൽ.എ വാർത്താ കുറിപ്പിൽ അഭ്യർത്ഥിച്ചു
