January 15, 2026

തൊഴിലുറപ്പ് തൊഴിലാളി കളുടെ
രാജഭവൻ മാർച്ച്
വിവിധ ആവശ്യങ്ങൾ ഉന്നയിച്ചുകൊണ്ട് തൊഴിലുറപ്പ് മേഖലയിൽ പണിയെടുക്കുന്ന തൊഴിലാളികൾ എൻ ആർ ഇ ജി വർക്കേഴ്സ് യൂണിയന്റെ നേതൃത്വത്തിൽ ഒക്ടോബർ 6ന് രാജ് ഭവനിലെയേക്ക് മാർച്ച് സംഘടിപ്പിക്കുന്നു
കേന്ദ്രസർക്കാർ പുറത്തിറക്കിയ അശാസ്ത്രീയമായ ഇടക്കാല ഗൈഡ് ലൈൻ പിൻവലിക്കുക
കൂടുതൽ തൊഴിൽ ദിനങ്ങൾ ലഭ്യമാക്കാൻ കഴിയുന്ന ഭൂമി വികസന പ്രവർത്തനങ്ങൾ ഏറ്റെടുക്കുന്നതിൽ വരുത്തിയ നിയന്ത്രണങ്ങൾ പിൻവലിക്കുക തൊഴിലുറപ്പ് പദ്ധതിയിൽ ഉൾപ്പെടുത്തി എല്ലാവിധ തരിശുഭൂമികളും കൃഷിയോഗ്യമാക്കുന്നതിനുള്ള പ്രവർത്തനങ്ങൾ ഏറ്റെടുക്കുന്നതിനുള്ള അനുമതി ലഭ്യമാക്കുക
തൊഴിൽ സമയം 9 മുതൽ 4 വരെ നിജപ്പെടുത്തുക എൻ എം എം എസ് ആപ്പ് വഴി രണ്ടുനേരം ഹാജർ രേഖപ്പെടുത്തുന്നത് ഒരു നേരമായി ചുരുക്കുക.. മൊബൈൽ നെറ്റ്‌വർക്ക് ലഭ്യമാവാത്ത സ്ഥലങ്ങളിൽ തൊഴിൽ സ്ഥലത്തെ ഫോട്ടോയെടുത്ത് ഹാജർ രേഖപ്പെടുത്തുന്നതിനു അനുമതി നൽകുക. വേതനം 600 രൂപയായി വർദ്ധിപ്പിക്കുക..
തൊഴിലാളികൾക്ക് പണിയായുധങ്ങൾ വാങ്ങുന്നതിനുള്ള അലവൻസ് ലഭ്യമാക്കുക
തൊഴിലാളികൾക്ക് ഇൻഷുറൻസ് പരിരക്ഷ ഉറപ്പാക്കുക
തുടങ്ങിയ ആവശ്യങ്ങളാണ് സമരത്തിന് ആധാരമായി തൊഴിലാളികൾ ഉന്നയിച്ചിരിക്കുന്നത്.
മാർച്ചിന്റെ പ്രചരണാർത്ഥം എൻ ആർ ഇ ജീ വർക്കേഴ്സ് യൂണിയൻ ആറ്റിങ്ങൽ ഏരിയ കമ്മിറ്റി സംഘടിപ്പിക്കുന്ന വാഹന പ്രചരണ ജാഥ ഒക്ടോബർ മൂന്നിന് മുദാക്കൽ പഞ്ചായത്തിലെ പാലക്കാട് വച്ച് സിപിഐഎം ജില്ലാ സെക്രട്ടറിയേറ്റ് അംഗം ഡികെ മുരളിഎംഎൽഎ ഉദ് ഘാടനം ചെയ്യും.
സമാപന സമ്മേളനം കടക്കാവൂരിൽ യൂണിയൻ ജില്ലാ പ്രസിഡന്റ്‌ അഡ്വ.ഷൈലജ ബീഗം ഉദ് ഘാടനം ചെയ്യും.
യൂണിയൻ ഏരിയ സെക്രട്ടറി
എസ് പ്രവീൺചന്ദ്ര ക്യാപ്റ്റൻ ആയിട്ടുള്ള ജാഥ യിൽ പി സി ജയശ്രീ (വൈസ് ക്യാപ്റ്റൻ)വക്കം സുനിൽ ( മാനേജർ)
ആർ. സരിത, ഡി.ഹരീഷ് ദാസ്,
വിജയ് വിമൽ, സിമി, ദീപം എന്നിവർ അംഗങ്ങളായിരിക്കും

Leave a Reply

Your email address will not be published. Required fields are marked *