January 15, 2026

തിരുവനന്തപുരം ∙ നഗരത്തിൽ സ്വകാര്യ ബസുകളുടെ മിന്നൽ പണിമുടക്ക്. കിഴക്കേക്കോട്ടയിലെ ട്രാഫിക് പരിഷ്‌കാരത്തിൽ പ്രതിഷേധിച്ചാണ് സ്വകാര്യ ബസുകൾ സർവീസ് റദ്ദാക്കിയത്. പ്രതിഷേധിച്ചവരെ പൊലീസ് അറസ്റ്റ് ചെയ്തു നീക്കി. കിഴക്കേക്കോട്ടയിൽ കെഎസ്ആർടിസി ബാരിക്കേഡ് സ്ഥാപിച്ചതിനെതിരെയാണ് സ്വകാര്യ ബസുകൾ പ്രതിഷേധിക്കുന്നത്. പൊതുവഴിയാണ് ബാരിക്കേഡ് വച്ച് തിരിച്ചിരിക്കുന്നതെന്നും കെഎസ്ആർടിസിക്ക് അവകാശപ്പെട്ട സ്ഥലമല്ലെന്നും പ്രതിഷേധക്കാർ പറയുന്നു. 

ബാരിക്കേഡ് ഉടൻ മാറ്റി സ്വകാര്യ ബസുകൾക്കു കൂടി സ്റ്റാൻഡിൽ കയറാനുള്ള അവസരം വേണമെന്നും പ്രതിഷേധക്കാർ ആവശ്യപ്പെട്ടു. അതേസമയം, കെഎസ്ആർടിസി കരമടച്ച ഭൂമിയാണ് ബാരിക്കേഡ് വച്ച് തിരിച്ചിരിക്കുന്നതെന്നാണ് കെഎസ്ആർടിസി അധികൃതരുടെ വാദം. സ്വകാര്യ ബസുകൾക്ക് ഇവിടേക്ക് കയറാൻ അനുമതിയില്ലെന്നും അവർക്ക് പ്രത്യേക സ്ഥലം നൽകിയിട്ടുണ്ട് എന്നും കെഎസ്ആർടിസി അധികൃതർ വ്യക്തമാക്കി.

Leave a Reply

Your email address will not be published. Required fields are marked *