January 15, 2026

എസ് എസ് കെ
സ്റ്റാർസിൻ്റെ പദ്ധതിയായ വർണ്ണക്കൂടാരത്തിന്റെ ഉദ്ഘാടനം ചിറയിൻകീഴ് നിയോജകമണ്ഡലം എംഎൽഎ വി ശശി നിർവഹിച്ചു .
10 ലക്ഷം രൂപ ഉപയോഗിച്ച് പ്രീ പ്രൈമറി കുട്ടികൾക്കായി ഒരുക്കിയ വർണ്ണക്കൂടാരം
തിരുവനന്തപുരം ജില്ലയിലെ മികച്ച പ്രീ സ്കൂളുകളിൽ ഒന്നായ
ആനത്തലവട്ടം യു പി എസിലാണ് നിർമിച്ചത്.
ചിറയിൻകീഴ് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അബ്ദുൽ വിഹിദ് എം എ അധ്യക്ഷത വഹിച്ച യോഗത്തിൽ
പ്രഥമാധ്യാപിക ശ്രീലത .എം സ്വാഗതം പറഞ്ഞു .ഡി. പി.സി, SSK യിലെ ഡോ.ബി നജീബ് പദ്ധതി വിശദീകരണം നടത്തി
ജില്ലാപഞ്ചായത്ത് അംഗം ആർ സുഭാഷ് വിശിഷ്ടാതിഥിയായി പങ്കെടുത്തു ആശംസകൾ അറിയിച്ചു. ചിറയിൻകീഴ് ബ്ളോക്ക് പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ പി മണികണ്ഠൻ,
ചിറയിൻകീഴ് ഗ്രാമപഞ്ചായത്ത് വികസന സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ മിനിദാസ്, വാർഡ് മെമ്പർ ഷീബ ബി എസ്,ആറ്റിങ്ങൽ എ ഇ ഒ ഡോ.പി സന്തോഷ് കുമാർ ,ബി പി സി ആറ്റിങ്ങൽ ബി ആർ സി
വിനു എസ് ,
ലീന ട്രെയിനർ ആറ്റിങ്ങൽ ബി ആർ സി, ബിനു ബി എസ് എം സി ചെയർമാൻ, ചന്ദ്രബാബു എസ് എംസി വൈസ് ചെയർമാൻ, സൗമിലമോൾ എം സിആർസി കോഡിനേറ്റർ ബി ആർ സി ആറ്റിങ്ങൽ, ശ്രീമതി റീന മുൻ സി ആർ സി കോഡിനേറ്റർ ബി ആർ സി ആറ്റിങ്ങൽ,പൂർവവിദ്യാർത്ഥി അശോകൻ കെ എസ് മുപ്പറയിൽ,പൂർവ വിദ്യാർത്ഥിയും പൂർവ അധ്യാപികയും ആയിരുന്ന സീമ കെ എന്നിവർ ആശംസകൾ
അറിയിച്ചു.
ഷെർന എൻ എസ് (വർണ കൂടാരം ചാർജ് ) നന്ദി രേഖപ്പെടുത്തി.

വർണ്ണ കൂടാരം തയ്യാറാക്കിയ കലാകാരന്മാർക്ക് സ്കൂളിൻ്റെ വകയായി
ഉപഹാരങ്ങൾ
സമ്മാനിച്ചു.
പ്രീ പ്രൈമറി കുട്ടികൾ വിവിധ കലാപരിപാടികൾ അവതരിപ്പിച്ചു. പൂർവ അധ്യാപകൻ നിതിൻ ഗാനാലാപനം നടത്തി.

രക്ഷിതാക്കൾ ,നാട്ടുകാർ, പി ടി എ, എസ് എം സി സമിതി അംഗങ്ങൾ, മറ്റ് അഭ്യുദയകാംക്ഷികൾ തുടങ്ങിയവർ പങ്കെടുത്തു.

13 ഇടങ്ങളിലായി സജ്ജീകരിച്ചിട്ടുള്ള വർണ്ണ കൂടാരം
പ്രീ സ്കൂൾ കുരുന്നുകളുടെ മാനസിക, ശാരീരിക, വൈജ്ഞാനിക, കായിക ,വികാസ മേഖലകളെ സമ്പുഷ്ടമാക്കും എന്ന കാര്യത്തിൽ സംശയമില്ല.

നമ്മുടെ കുരുന്നുകൾ ആരോഗ്യത്തോടെ കളിച്ചും, കണ്ടും, കേട്ടും ,അറിഞ്ഞും,രസിച്ചും, പഠിച്ചും, വളരട്ടെ…
ആനത്തലവട്ടത്തിന്റെ സാംസ്കാരിക മണ്ഡലത്തിൽ വെളിച്ചം പകരുന്ന വിദ്യാലയ മുത്തശ്ശിയായ ഗവ: യു പി എസ് ആനത്തലവട്ടം പ്രദേശത്തിന്റെ ഒരു പൊൻതൂവലാണ് വർണ്ണക്കൂടാരം

പാഠ്യ- പാഠ്യേതര പ്രവർത്തനങ്ങളിലും അക്കാദമിക പ്രവർത്തനങ്ങളിലും മികവിന്റെ പത്തരമാറ്റ് തിളക്കവുമായി
ടീം ഗവൺമെൻറ് യുപിഎസ് ആനത്തലവട്ടം

Leave a Reply

Your email address will not be published. Required fields are marked *