January 15, 2026

തിരുവനന്തപുരം:-ചരിത്ര സത്യങ്ങളെയും ചരിത്രം സൃഷ്ടിച്ചവരെയും വക്രീകരിക്കാനും തിരോഭൂതമാക്കാനുമുള്ള ഗൂഢശ്രമങ്ങൾ നടക്കുന്ന വർത്തമാനകാലത്ത് ചരിത്ര സത്യങ്ങളുടെ നേർസാക്ഷ്യങ്ങളായ പുരാരേഖകൾ യഥാവിധി സംരക്ഷിക്കേണ്ടത് ചരിത്ര ദൗത്യമാണെന്ന് റജിസ്ട്രേഷൻപുരാരേഖാ പുരാവസ്തു മ്യൂസിയംവകുപ്പ് മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി പറഞ്ഞു. നിയമസഭയിൽകേരള പൊതുരേഖാ ബിൽ അവതരിപ്പിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി ‘.മന്ത്രി അവതരിപ്പിച്ച ബിൽ നിയമസഭ ഏകകണ്ഠമായി പാസ്സാക്കുകയായിരുന്നു. നാളിതുവരെ ചരിത്രപരമോ ഭരണപരമോ ആയ പ്രധാന്യമുള്ള രേഖകൾ സംരക്ഷിക്കാൻ സംസ്ഥാനത്ത് ഒരു നിയമ വ്യവസ്ഥയുണ്ടായിരുന്നില്ല. ഒരു സർക്കുലറിലെ മാർഗ്ഗനിർദ്ദേശങ്ങൾ മാത്രമാണ് ഇക്കാര്യത്തിൽ നിലവിലുള്ളത്.
ഈ പോരായ്മ പരിഹരിക്കാനാണ് നിയമം കൊണ്ടുവരുന്നത്. ശാശ്വതമൂല്യമുള്ള രേഖകളുടെ സംഭരണം ഭരണനിർവഹണം സംരക്ഷണം തുടങ്ങിയവ നിയമത്തിൽ വ്യവസ്ഥ ചെയ്തിരിക്കുന്നു. സർക്കാർ മേഖലയിൽ നിന്ന് മാത്രമല്ല സ്വകാര്യ സ്രോതസ്സുകളിൽ നിന്നും രേഖകൾ സ്വായത്തമാക്കുന്നതിനുള്ള വ്യവസ്ഥകളും നിയമത്തിലുണ്ട്. അസ്സൽ രേഖകളുടെ കൈമാറ്റം,സംസ്ഥാനത്തിന് വെളിയിൽ കൊണ്ടുപോകൽ തുടങ്ങിയവയ്ക്കും വ്യവസ്ഥകളുണ്ട്. പ്രാചീന രേഖകളായ താളിയോലകൾ മുതൽ ആധുനിക ഡിജിറ്റൽ രേഖകൾ വരെ ഉൾക്കൊള്ളുന്നതാണ് പുതിയ നിയമം – നിയമം പ്രാബല്യത്തിലാകുന്നതോടെ വിദഗ്ധരടങ്ങിയ സംസ്ഥാന പുരാരേഖ അഡ്വൈസറി ബോർഡ് നിലവിൽ വരും. രേഖകൾ സൃഷ്ടിക്കുന്ന എല്ലാ സർക്കാർ/ അർദ്ധ സർക്കാർ /തദ്ദേശ ഭരണ സ്ഥാപനങ്ങളിലും ഒരു റിക്കാർഡ് റൂം അതിന് ചുമതലപ്പെട്ട ഒരു റിക്കാർഡ് ഓഫീസറുമുണ്ടാകും.
അനധികൃതമായി രേഖകൾനശിപ്പിക്കപ്പെട്ടാൽ ശിക്ഷിക്കാനും നിയമത്തിൽ വ്യവസ്ഥയുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *