ആറ്റിങ്ങൽ :- മുൻ പ്രധാന മന്ത്രി ഇന്ദിരാഗാന്ധിയുടെ 44 ആം രക്തസാക്ഷിത്വ ദിനാചാരണം ആറ്റിങ്ങൽ പബ്ലിക് സ്ക്വയറിൽ ഐ. എൻ. റ്റി. യു. സി കോ – ഓർഡിനേഷൻ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ വിവിധ പരിപാടികളോടെ നടക്കുകയുണ്ടായി. ഐ. എൻ. റ്റി. യു. സി സംസ്ഥാന കമ്മിറ്റി അംഗം എസ്. ശ്രീരംഗന്റെ അദ്ധ്യക്ഷതയിൽ ചേർന്ന അനുസ്മരണസമ്മേളനം ഡി. സി. സി ജനറൽ സെക്രട്ടറി വക്കം സുകുമാരൻ ഉത്ഘാടനം ചെയ്തു.
കെ. അജന്തൻ നായർ, ജയചന്ദ്രൻ നായർ, ശാസ്തവട്ടം രാജേന്ദ്രൻ, കെ. കൃഷ്ണമൂർത്തി,സലിം പാണന്റമുക്ക്, കടക്കാവൂർ അശോകൻ, വി. എസ് ഹേമന്ത് കുമാർ,വക്കം ജയ, ദിവാകരൻ നായർ എന്നിവർ സംസാരിച്ചു.
