ആറ്റിങ്ങൽ: പഠനം കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങിപ്പോയ 15 കാരിയായ വിദ്യാർത്ഥിനിയെ വഴിയിൽ തടഞ്ഞുനിർത്തി ഉപദ്രവിക്കാൻ ശ്രമിച്ച കേസിൽ പ്രതി അറസ്റ്റിൽ.
ചിറയിൻകീഴ് പെരുങ്ങുഴി ചന്തവിള വീട്ടിൽ അഖിൽ( 24) ആണ് അറസ്റ്റിലായത്. ഇക്കഴിഞ്ഞ 26ന് വൈകുന്നേരം 4 30ന് ആളൊഴിഞ്ഞ റോഡിലൂടെ നടന്നുവന്ന പെൺകുട്ടിയെയാണ് സ്‌കൂട്ടറിൽ പിന്തുടർന്നെത്തിയ പ്രതി കടന്നു പിടിച്ച് ഉപദ്രവിക്കാൻ ശ്രമിച്ചത്. പെൺകുട്ടിയുടെ പരാതിയെ തുടർന്ന് പ്രദേശത്തെ നിരീക്ഷണ ക്യാമറകൾ പരിശോധിച്ചു പ്രതിയെ പിടികൂടുകയായിരുന്നു.
ആറ്റിങ്ങൽ എസ്.എച്ച്. ഓ അജയൻ ജെ യുടെ നേതൃത്വത്തിൽ പോലീസ് ഇൻസ്പെക്ടർ ജിഷ്ണു എം.എസ് പോലീസ് സബ് ഇൻസ്പെക്ടർ സിത്താര മോഹൻ, പോലീസ് സബ് ഇൻസ്പെക്‌ടർ മാരായ ശ്യാംലാൽ, സിവിൽ പോലീസ് ഓഫീസർ വിഷ്ണുലാൽ, ഷജീർ എന്നിവർ അടങ്ങുന്ന സംഘമാണ് പ്രതിയെ മണിക്കൂറുകൾക്കകം പിടികൂടിയത്.
പോക്സോ നിയമപ്രകാരം അറസ്റ്റ് ചെയ്ത പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
