എക്സൈസ് വകുപ്പ് വിമുക്തിയുടെ ഭാഗമായി വിദ്യാർത്ഥികളെ കായിക ലഹരിയിലേക്ക് കൊണ്ടുവരിക എന്ന ഉദ്ദേശ്യത്തോടുകൂടി ആരംഭിച്ച പദ്ധതി പ്രകാരം തീരദേശ മേഖലയിലെ വിഴിഞ്ഞ് സെൻ്റ് മേരീസ് ഹൈസ്കൂളിൽ വിമുക്തി ഫുട്ബാൾ ടീം രൂപീകരിച്ച് ടീമംഗങ്ങൾക്കുള്ള ജഴ്സി വിതരണം നെയ്യാറ്റിൻകര റെയിഞ്ചിലെ അസിസ്റ്റൻ്റ് എക്സൈസ് ഇൻസ്പെക്ടർ ആർ. രാജേഷ് കുമാർ നിർവ്വഹിച്ചു. ഇതിനോടനുബന്ധിച്ച് കുട്ടികൾക്ക്ലഹരി വിരുദ്ധ ബോധവൽക്കരണ സന്ദേശം ലാൽകൃഷ്ണ നൽകുകയും ചെയ്തു. പ്രിൻസിപ്പൽ ശ്രീമതി സിനിയുടെ അധ്യക്ഷതയിൽ സ്കൂൾ ആഡിറ്റോറിയത്തിൽ നടത്തിയ പരിപാടിയിൽ കായിക അധ്യാകൻ സ്റ്റെല്ലസ്, ലയൻസ് ക്ലബ്ബ് പ്രതിനിധി നന്ദകുമാർ , എക്സൈസ് ഉദ്യോഗസ്ഥരായ ശ്രീജ, അനീഷ് , പ്രസന്നൻ, സുനിൽ പോൾ ജയിൻ എന്നിവരും പങ്കെടുത്തു
