ആറ്റിങ്ങൽ കേരള തണ്ടാൻ മഹാസഭ ചിറയിൻകീഴ് താലൂക്ക് യൂണിയൻ സംയുക്ത ശാഖാ സമ്മേളനം ആറ്റിങ്ങലിൽ നടന്നു. മുനിസിപ്പൽ ലൈബ്രറി ഹാളിൽ സംസ്ഥാന പ്രസിഡന്റ് ഡോക്ടർ പി എൻ പ്രേമചന്ദ്രൻസമ്മേളനം ഉദ്ഘാടനം ചെയ്തു. താലൂക്ക് യൂണിയൻ പ്രസിഡന്റ് ജി രാധാകൃഷ്ണൻ അധ്യക്ഷത വഹിച്ചു, സംസ്ഥാന ജനറൽ സെക്രട്ടറി ജീ. വരദരാജൻ മുഖ്യപ്രഭാഷണം നടത്തി, പ്രസ്തുത യോഗത്തിൽ ആർഎസ്. രാമചന്ദ്രൻ, തോന്നയ്ക്കൽ ചന്ദ്രൻ, സുരേന്ദ്രൻ, സഞ്ജു എന്നിവർ പ്രസംഗിച്ചു.
