നഗരൂർ ജനമൈത്രി പോലീസിന്റെയും എസ് സി എസ് ടി മോണിറ്ററിംഗ് കമ്മിറ്റിയുടെയും ആഭിമുഖ്യത്തിൽ പി എസ് സി പഠന ക്ലാസ് ആരംഭം കുറിച്ചു. ആറ്റിങ്ങൽ എസ് എച്ച് അജയൻ പിഎസ് സി പഠന ക്ലാസ് ഉദ്ഘാടനം ചെയ്തു. കമ്മിറ്റി കൺവീനർ ശ്രീകുമാർ സ്വാഗതം ആശംസിച്ചു. നഗരൂർ എസ് എച്ച് ഒ അംബരീഷ് അധ്യക്ഷത വഹിച്ചു. പിഎസ്‌സി ടെസ്റ്റ് പാസാകുവാനും ജോലി നേടുവാനും ഈ പഠന ക്ലാസ് പ്രയോജനപ്പെടും എന്നും, ഇത്തരത്തിലുള്ള പഠന ക്ലാസ് പ്രയോജനപ്പെടുത്തണമെന്നും ഉദ്ഘാടന പ്രസംഗത്തിൽ ചൂണ്ടിക്കാട്ടി. എക്സൈസ് ഓഫീസർ തുളസിധരൻ പിള്ള മുഖ്യ പ്രഭാഷണം നടത്തി. നഗരൂർ പോലീസ് സ്റ്റേഷൻ എസ് ഐ സജി പി എസ് സി പഠന ക്ലാസ് എടുത്തു. ജില്ലാ പോലീസ് മോണിറ്ററിംഗ് കമ്മിറ്റി മെമ്പർ ആറ്റിങ്ങൽ ബാലകൃഷ്ണൻ, കെ പി അനിൽകുമാർ, വാസുദേവൻ, ബ്ലോക്ക് മെമ്പർ പ്രസീത, നഗരൂർ എസ് ഐ സതികുമാർ, നഗരൂർ പോലീസ് സ്റ്റേഷൻ കമ്മിറ്റി ചെയർപേഴ്സൺ ചന്ദ്രിക തുളസി പട്ള തുടങ്ങിയവർ സംസാരിച്ചു.
