വിഴിഞ്ഞം∙മീൻ പിടിത്ത തീരത്ത് ഇനി വറുതിക്കാലം.നാലു മാസക്കാലം നീണ്ട മത്സ്യബന്ധന സീസൺ കഴിഞ്ഞതോടെ വിഴിഞ്ഞം ഫിഷ്‌ലാൻഡിൽ തിരക്കൊഴിഞ്ഞു. ഇനിയുള്ള ഏതാനും മാസങ്ങൾ തീരത്ത് മത്സ്യലഭ്യത കുറയും .അടുത്ത സീസൺ വരുന്നതു വരെ മത്സ്യത്തൊഴിലാളികളുടെ വീടുകളിൽ ക്ഷാമത്തിന്റെ കാലമാണ്. ഇതിനെ മറികടക്കാൻ കടലിന്റെ കനിവു തേടി പോകുന്നവർക്ക് മുടക്കു മുതൽ നഷ്ടമാകുന്ന ദിനങ്ങൾ കൂടിയാണിത്.സീസൺ കാലത്ത് വിഴിഞ്ഞത്തു എത്തിയിരുന്ന ദൂരദിക്കുകളിലെ മത്സ്യത്തൊഴിലാളികളെല്ലാം വള്ളങ്ങളും അനുബന്ധ ഉപകരണങ്ങളുമായി സ്വന്തം നാടുകളിലേക്കു മടങ്ങി.
