January 15, 2026

ആറ്റിങ്ങൽ : സൗത്ത് ഇന്ത്യൻ സിനിമ ടെലിവിഷൻ അക്കാദമി സംഘടിപ്പിച്ച സൗത്ത് ഇന്ത്യൻ ഹ്രസ്വ ചിത്ര മേളയിൽ ചായമൻസ അത്ഭുതങ്ങളുടെ മായൻ മികച്ച ഡോക്യുമെൻ്ററി ചിത്രത്തിനുള്ള പുരസ്കാരം നേടി. വൈലോപ്പിള്ളി സംസ്കൃതി ഭവ ൻ്റെ സഹകരണത്തോടെ നവംബർ 26 വൈകുന്നേരം 5.30 ന് തിരുവനന്തപുരം വൈലോപ്പിള്ളി സംസ്കൃതി ഭവനിൽ വച്ച് പുരസ്കാര വിതരണം നടക്കും. എഴുത്തുകാരി ഗിരിജ സേതുനാഥ്,സംവിധായകരായ ഡോ പ്രവീൺ ഇറവങ്കര,ശ്രീജിത്ത് പലേരി,മഹേഷ് പഞ്ജു,സന്തോ ഷ് പി ഡി,നൗഷാദ്,ഡോ ഗിരീഷ് കുമാർ വി,ഡോ ആർ എസ് പ്രദീപ്,ശ്രീകാന്ത് ടി ആർ നായർ ,ഉമ നായർ എന്നിവരട ങ്ങിയ ജൂറി അംഗങ്ങളാണ് വിജയികളെ തിരഞ്ഞെടുത്തത്.

എഴുത്തു കാരനായിരുന്ന സുനിൽ കൊടുവഴന്നൂരിൻ്റെ ആശയത്തിന് സ്ക്രിപ്റ്റ് എഴുതി ഡോക്യുമെൻ്ററി സംവിധാനം ചെയ്തിരിക്കുന്നത് ബിന്ദു നന്ദനയാണ്.എരുവ അനൂപ് എഡിറ്റിങും
ആര്യൻ എസ് ബി നായർ സാങ്കേതിക സഹായവും mവഹിച്ചിരുന്നു.ഗ്രീൻ ആപ്പിൾ ക്രിയേഷൻ്റെ ബാനറിൽ അക്ഷയനിധി,ബൈജു എസ് നായർ എന്നിവരാണ് ഡോക്യുമെൻ്ററി നിർമ്മിച്ചിരിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *