കൃത്രിമ ബീജധാനങ്ങളുടെയും വാക്‌സിനേഷനുകളുടെയും ഡാറ്റാഎൻട്രി (വിവരശേഖരണം) നടത്തുന്നതിനുള്ള ഉപകരണങ്ങൾ വിതരണം ചെയ്യണമെന്നും മൃഗാശുപത്രികളുടെയും വെറ്ററിനറി ഡിസ്പെൻസറി കളുടെയും വെറ്ററിനറി സബ് സെന്ററുകളുടെയും അടിസ്ഥാനസൗകര്യങ്ങൾ മെച്ചപ്പെടുത്തണമെന്നും കേരള ലൈവ്സ്റ്റോക്ക് ഇൻസ്പെക്ടേഴ്സ് യൂണിയൻ (കെ.എൽ.ഐ.യു) നെയ്യാറ്റിൻകര മേഖല സമ്മേളനം സർക്കാരിനോട് ആവശ്യപ്പെട്ടു.
കെ.എൽ.ഐ.യു സംസ്ഥാന വൈസ് പ്രസിഡന്റ് ജി.അരുൺകുമാർ സമ്മേളനം ഉദ്ഘാടനം ചെയ്തു. നെയ്യാറ്റിൻകര
മേഖല പ്രസിഡൻറ് ടിന്റു എ.ഐ അധ്യക്ഷത വഹിച്ചു. കെ.എൽ.ഐ.യു ജില്ലാ സെക്രട്ടറി ഇ.ഷിബുരാജൻ, കെ.എൽ.ഐ.യു ഭാരവാഹികളായ ഗോപകുമാർ ബി.പി, അനിൽകുമാർ, സന്ധ്യ വി.എൻ, സനൽകുമാർ.എസ് എന്നിവർ പ്രസംഗിച്ചു.
കേരള ലൈവ്സ്റ്റോക്ക് ഇൻസ്പെക്ടേഴ്സ് യൂണിയൻ (കെ.എൽ.ഐ.യു) നെയ്യാറ്റിൻകര മേഖലാ ഭാരവാഹികളായി ടിന്റു എ.ഐ (പ്രസിഡന്റ്) ഗോപകുമാർ ബി.പി (സെക്രട്ടറി), സന്ധ്യ വി.എൻ, രശ്മി ജി.എൽ (വൈസ് പ്രസിഡൻ്റുമാർ), സന്ദീപ് സനൽ, സജിൻ എസ്. രാജ് (ജോയിൻ്റ് സെക്രട്ടറിമാർ), അനിൽകുമാർ (ട്രഷറർ) എന്നിവരെ സമ്മേളനം തിരഞ്ഞെടുത്തു.
