അദാനി വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്തിന്റെ സാമൂഹിക പ്രതിബദ്ധത പദ്ധതികളുടെ ഭാഗമായി, അദാനി ഫൗണ്ടേഷൻ ഹാർബർ ഫയർ ആൻഡ് റെസ്ക്യൂ ഓഫീസിൽ സൗജന്യ നേത്രരോഗവും ജീവിതശൈലിയും ബന്ധപ്പെട്ട പരിശോധനാ ക്യാമ്പും കണ്ണട വിതരണവും സംഘടിപ്പിച്ചു. വിഷൻ സ്പ്രിംഗ് ഫൗണ്ടേഷന്റെ നേതൃത്വത്തിലും ഹാർബർ ഫയർ ആൻഡ് റെസ്ക്യൂ വിഭാഗത്തിന്റെ സഹകരണത്തോടെയും സംഘടിപ്പിച്ച ക്യാമ്പിൽ, ഹാർബർ വാർഡിലെ ജനങ്ങളും ഓഫീസിലെ ജീവനക്കാരും സജീവമായി പങ്കെടുത്തു.
അദാനി വിഴിഞ്ഞം തുറമുഖകമ്പനിയുടെ സാമൂഹിക ഉത്തരവാദിത്ത പ്രവർത്തനങ്ങളുടെ ഭാഗമായി ഈ സാമ്പത്തിക വർഷത്തിൽ 2500 മുതിർന്നവരും 2500 സ്കൂൾ കുട്ടികളും ഉൾപ്പെടെ മൊത്തം 5000 പേർക്ക് നേത്രപരിശോധന ഇതിനകം പൂർത്തിയാക്കിയതായി അദാനി ഫൗണ്ടേഷൻ പ്രതിനിധികൾ അറിയിച്ചു. തുറമുഖ പദ്ധതിപ്രദേശങ്ങളിലുടനീളം ഇത്തരത്തിലുള്ള സൗജന്യ ആരോഗ്യ ക്യാമ്പുകൾ തുടർന്നും സംഘടിപ്പിക്കുമെന്ന് അവർ പറഞ്ഞു.
ക്യാമ്പ് ഉദ്ഘാടനം ഫയർ ആൻഡ് റെസ്ക്യൂ അസിസ്റ്റന്റ് സ്റ്റേഷൻ ഓഫീസർ ഷാജി നിർവഹിച്ചു. തുടർ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകിയതു സീനിയർ ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർ രാജേഷും ടീം അംഗങ്ങളും ആയിരുന്നു. ക്യാമ്പിൽ അദാനി ഫൗണ്ടേഷൻ ലൈവിലിഹുഡ് കോർഡിനേറ്റർമാരായ ജോർജ് സെൻ, വിനോദ്, മായ, കൂടാതെ കമ്മ്യൂണിറ്റി വോളണ്ടിയേഴ്സായ രാജിമോൾ രാജി എന്നിവരും സജീവമായി പങ്കെടുത്തു.
