January 15, 2026

അജു കൊച്ചാലുംമൂട്ടിന്റെ തോൽവി അന്വേഷണം ആവശ്യപ്പെട്ട് വാർഡ് കമ്മിറ്റി . കിഴുവിലും പഞ്ചായത്തിലെ നൈനാംകോണം പത്താം വാർഡിൽ മത്സരിച്ച യുഡിഎഫ് സ്ഥാനാർത്ഥി അജു കൊച്ചാലുംമൂട്ടിന്റെ തോൽവിയുടെ അന്വേഷണം ആവശ്യപ്പെട്ട് വാർഡ് കമ്മിറ്റി ഡിസിസിയിൽ പരാതി നൽകുമെന്നും തോൽവിയിൽ കോൺഗ്രസിന്റെ മുതിർന്ന ചില നേതാക്കൾക്ക് പങ്കുണ്ടെന്നും കോൺഗ്രസ് വാർഡ് കമ്മിറ്റി ആരോപിക്കുന്നു. കോൺഗ്രസിന് സ്വാധീനമുള്ള ഒന്നാം ബൂത്തിലാണ് അജു കൊച്ചാലുംമൂടിന് വോട്ടുകൾ ചോർന്നതെന്നും കുറച്ചു കോൺഗ്രസുകാർ ബിജെപിക്ക് വോട്ട് ചെയ്തു എന്നും ഒന്നാം ബൂത്തിലെ ചില നേതാക്കളും പ്രവർത്തകരും പ്രവർത്തിക്കുവാൻ ഇറങ്ങിയില്ല എന്നും വോട്ടുകൾ ചോർത്തി എന്നും വാർഡ് കോൺഗ്രസ് പ്രസിഡന്റ് പറയുന്നു. കിഴുവിലം പഞ്ചായത്തിലെ തോൽവി യൂത്ത് കോൺഗ്രസുകാർക്ക് ഇടയിലും അമർഷം ശക്തമാകുന്നു. കുറ്റക്കാർക്കെതിരെയും ഉചിതമായ നടപടികൾ സ്വീകരിച്ചില്ലെങ്കിൽ നൂറോളം പ്രവർത്തകർ രാജിവയ്ക്കും എന്നും അവർ പറയുന്നു. യുഡിഎഫ് അധികാരത്തിൽ വരുമ്പോൾ പഞ്ചായത്ത് പ്രസിഡന്റ് അജു കൊച്ചാലുംമൂട് ആകുമെന്ന ഭയത്താൽ ചില നേതാക്കൾ പരാജയപ്പെടുത്തുവാൻ മുൻപന്തിയിൽ ഉണ്ടായിരുന്നതായും പ്രവർത്തകർ ആരോപിക്കുന്നു. വാർഡിലെ സിപിഎമ്മിന്റെ രണ്ടാം ബൂത്തിൽ 14 വോട്ട് അജു കൊച്ചാലമൂട് ലീഡ് ചെയ്തു.

Leave a Reply

Your email address will not be published. Required fields are marked *