ആറ്റിങ്ങൽ :- ഐ. എൻ. റ്റി. യു. സി കോ – ഓർഡിനേഷൻ കമ്മിറ്റിയുടെയും ലീഡർ സാംസ്‌കാരിക വേദിയുടെയും സംയുക്ത ആഭിമുഖ്യത്തിൽ ആറ്റിങ്ങൽ കിഴക്കേനാലുമുക്ക് പബ്ലിക്ക് സ്ക്വയറിൽ ലീഡർ കെ. കരുണാകരൻ അനുസ്മരണം നടക്കുകയുണ്ടായി. ഐ. എൻ. റ്റി. യു. സി ദേശിയ വർക്കിംഗ് കമ്മിറ്റി അംഗം ഡോ. വി. എസ് അജിത്കുമാർ ഉത്ഘാടനം ചെയ്തു.എസ്. ശ്രീരംഗൻ,മുനിസിപ്പൽ കൗൺസിലർ ജെ. ശോഭനകുമാരി, കെ. കൃഷ്ണമൂർത്തി,അഡ്വ. നാസർകുഞ്ഞു, സലിം പാണന്റെമുക്ക്, ഹാഷിം കടുവയിൽ, തോമസ് ജോസഫ്,ആർ.വിജയകുമാർ, വിജയൻ സോപാനം,ചന്ദ്രശേഖരൻ നായർ, വിജയകുമാർ വലിയകുന്ന്, പ്രീതിഷ്. ജെ,നാസർ പള്ളിമുക്ക്, രത്നകുമാർ എന്നിവർ സംസാരിച്ചു.
