ആറ്റിങ്ങൽ:തദ്ദേശ തിരഞ്ഞെടുപ്പ് സമയത്ത് വോട്ട് അഭ്യർത്ഥിച്ചു എത്തിയ സ്ഥാനാർഥിയോട്
നടക്കാൻ ബുദ്ധിമുട്ട് അനുഭവിക്കുന്ന വായോധിക പള്ളിയിൽ പൂജക്ക് പോകാനും മറ്റും ഒരു വീൽ ചെയർ വാങ്ങി തരാമോ എന്ന് ചോദിച്ചു. സമ്മതം മൂളി അഞ്ചുതെങ്ങ് ഗ്രാമപഞ്ചായത്ത് എട്ടാം വാർഡിൽ മത്സരിച്ച എൽ.ഡി.എഫ് സ്ഥാനാർത്ഥി എസ്. പ്രവീൺ ചന്ദ്രയോട് ആയിരുന്നു വയോധികയുടെ അഭ്യർത്ഥന. വാർഡ് മെമ്പറായി സത്യപ്രതിജ്ഞ ചെയ്ത ശേഷം വയോധികയുടെ അഭ്യർത്ഥന നിറവേറ്റി.തന്റെ സുഹൃത്ത് വർക്കല എസ്. എൻ കോളേജിലെ എസ്.എഫ്.ഐ യുടെ മുൻ കോളേജ് യൂണിയൻ ചെയർമാനുമായ സഞ്ജു മണിയുടെ സഹായത്തോടുകൂടിയാണ് വീൽ ചെയർ വാങ്ങി നൽകി.
