കിഴുവിലം.ആറാമത് ദേശിയ മിക്സ് ബോക്സിങ് ചാമ്പ്യൻഷിപ്പിൽ മെഡൽ കരസ്തമാക്കിയ അൽ. ഹാഫിസ് മുഹമ്മദ്.എച് ന് കുന്നുവാരം പതിനാറാം വാർഡ് കോൺഗ്രസ് കമ്മിറ്റി സ്നേഹാദരം നൽകി.
കിഴുവിലം പഞ്ചായത്ത് പ്രസിഡന്റ് ഷമീർ കിഴുവിലം, മുൻ ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് എൻ. വിശ്വാനാഥൻ നായർ, ചിറയിൻകീഴ് ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങൾ ആയ ജയന്തി കൃഷ്ണ, ശാന്തി വി. കെ, കൂന്തള്ളൂർ മണ്ഡലം പ്രസിഡന്റ് ബിജു കിഴുവിലം, മുൻ പഞ്ചായത്ത് അംഗം സലീന റഫീഖ്, കോൺഗ്രസ് നേതക്കളായ നന്ദകുമാർ, നിസാർ, സുധേവൻ, റഫീഖ്, രാജു, സവാദ്,യൂത്ത് കോൺഗ്രസ് പ്രവർത്തകർ തുടങ്ങിയവർ പങ്കെടുത്തു.
