കേരള അഗ്രികൾച്ചറൽ മിനിസ്റ്റീരിയൽ സ്റ്റാഫ് ഫെഡറേഷൻ (കാംസഫ്) സംസ്ഥാന കമ്മിറ്റി തയ്യാറാക്കിയ 2026 വർഷത്തെ കലണ്ടർ ജോയിന്റ് കൗൺസിൽ സംസ്ഥാന ജനറൽ സെക്രട്ടറി കെ.പി ഗോപകുമാർ പ്രകാശനം ചെയ്തു.
കാംസഫ് സംസ്ഥാന പ്രസിഡൻ്റ് സതീഷ് കണ്ടല, ജോയിൻ്റ് കൗൺസിൽ സംസ്ഥാന സെക്രട്ടറിയേറ്റ് അംഗങ്ങളായ വി.കെ മധു, ആർ. സിന്ധു, സംസ്ഥാന കമ്മിറ്റി അംഗം ആർ.സരിത, കേരള അഗ്രികൾച്ചറൽ മിനിസ്റ്റീരിയൽ സ്റ്റാഫ് ഫെഡറേഷൻ നേതാക്കളായ എസ്.ദേവി കൃഷ്ണ, ആർ.ശരത്ചന്ദ്രൻ നായർ, സ്മിത കെ.നായർ, സിജു എസ്.എൽ, പ്രീതി ബി.എസ് തുടങ്ങിയവർ സംബന്ധിച്ചു.
