തിരുവനന്തപുരം പ്രസ് ക്ലബിന്റെ വജ്രജൂബിലി ആഘോഷങ്ങളുടെ ലോഗോ കേരള ഗവര്‍ണര്‍ രാജേന്ദ്ര അര്‍ലേക്കര്‍ പ്രകാശനം ചെയ്തു. പ്രസ് ക്ലബ് പ്രസിഡന്റ് എസ് ശ്രീകേഷ്, സെക്രട്ടറി പി ആര്‍ പ്രവീണ്‍,ട്രഷറര്‍ വി വിനീഷ്, വൈസ് പ്രസിഡന്റ് കോവളം സതീഷ്‌കുമാര്‍, ജോയിന്റ് സെക്രട്ടറി സജിത് വഴയില എന്നിവര്‍ പങ്കെടുത്തു. അറുപതാം വാര്‍ഷികത്തിന്റെ ഭാഗമായി ഒരു വര്‍ഷം നീളുന്ന പരിപാടികളാണ് സംഘടിപ്പിക്കുന്നത്.
പൊതുജനങ്ങളില്‍ നിന്ന് ലോഗോ ഡിസൈന്‍ മത്സരത്തിലൂടെ ലഭിച്ച എന്‍ട്രികളില്‍ നിന്ന് കാരയ്ക്കാമണ്ഡപം വിജയകുമാര്‍,പി വി മുരുകന്‍ എന്നിവരടങ്ങിയ ജൂറിയാണ് വജ്രജൂബിലി ലോഗോ തെരഞ്ഞെടുത്തത്. കോഴിക്കോട് കുന്നക്കാവ് സ്വദേശി പി കെ മുഹമ്മദ് റഹ്‌മത്തുള്ളയാണ് വജ്രജൂബിലി ലോഗോ ഡിസൈന്‍ ചെയ്തത്. ഇദ്ദേഹത്തിനുള്ള കാഷ് പ്രൈസും സര്‍ട്ടിഫിക്കറ്റും വജ്രജൂബിലി ഉദ്ഘാടനചടങ്ങില്‍ സമ്മാനിക്കും.
