
ആറ്റിങ്ങൽ :- എട്ടാം ശമ്പള കമ്മീഷൻ വൈകുന്ന സാഹചര്യത്തിൽ പോസ്റ്റൽ ജീവനക്കാർക്ക് ഇടക്കാലാശ്വാസം അനുവദിക്കണമെന്നും കോടതി വിധി അനുസരിച്ച് കമ്മ്യൂട്ടേഷൻ കാലാവധി 128 മാസമായികുറവ് ചെയ്ത് പൂർണ്ണ പെൻഷൻ പുന:സ്ഥാപിക്കണമെന്നുംആറ്റിങ്ങൽ എസ്. എസ് പ്ലാസാ മന്ദിരത്തിൽ ചേർന്ന നാഷണൽ പോസ്റ്റൽ & ആർ. എം. എസ് പെൻഷനേഴ്സ് അസോസിയേഷൻ തിരുവനന്തപുരം ജില്ലാസമ്മേളനം ആവശ്യപ്പെട്ടു. ഗ്രാമീൺ ഡാക്ക് സേവകർക്ക് പെൻഷൻ നിഷേധിച്ച നടപടി അപലനീയമാണെന്നും സമ്മേളനം അഭിപ്രായപ്പെട്ടു.
പൊതു സമ്മേളനം ഐ. എൻ. റ്റി. യു. സി ദേശിയ വർക്കിംഗ് കമ്മിറ്റി അംഗം ഡോ. വി. എസ് അജിത്കുമാർ ഉത്ഘാടനം ചെയ്തു. പ്രതിനിധി സമ്മേളനം സംസ്ഥാന പ്രസിഡന്റ് പുല്ലമ്പാറ പൂക്കുഞ്ഞു ഉത്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് കെ. സുരേന്ദ്രൻ നായർ അദ്ധ്യക്ഷത വഹിച്ചു. വിവിധ സമ്മേളനങ്ങളിലായി ശിവൻകുട്ടി വലിയശാല, വി. ബാലകൃഷ്ണൻ, പി. ലളിത, നെല്ലനാട് മുരളി, എസ്. ശ്രീരംഗൻ, തോമസ് ജോസഫ്, ലതിക കെ. രവി, ശാസ്തവട്ടം രാജേന്ദ്രൻ സി. രാജേന്ദ്രൻ എന്നിവർ സംസാരിച്ചു.
പുതിയ ജില്ലാ ഭാരവാഹികളായി കെ. സുരേന്ദ്രൻ നായർ (പ്രസിഡന്റ് ), പൂക്കുഞ്ഞു (സെക്രട്ടറി ), സി. രാജേന്ദ്രൻ, വി. ബാലകൃഷ്ണൻ, കുടവനാട് സുരേന്ദ്രൻ )എസ്. ശിവൻകൂട്ടി, കെ. രവി, കെ. വിജയകുമാർ (അസിസ്റ്റന്റ് സെക്രട്ടറിമാർ )എം. എസ് മുരളി (ട്രഷറർ ) എന്നിവരെ തിരഞ്ഞെടുത്തു.
