കള്ളിക്കാട് സെയ്ൻ്റ് അന്നാസ് എൽ പി സ്കൂളിൽ വിളവെടുപ്പുത്സവം
ശലഭം ബാല കർഷക ക്ലബ്ബിൻ്റെ നേതൃത്വത്തിൽ വിദ്യാലയ മുറ്റത്ത് പച്ചക്കറി തോട്ടം ഒരുക്കി. പച്ചക്കറി തൈകൾ നടുകയും പരിപാലനവും വിദ്യാർത്ഥികളുടെ നേതൃത്വത്തിലാണ് നടന്നു വരുന്നത്. വിളവെടുപ്പ് ഉത്സവം സ്കൂൾ ഹെഡ്മാസ്റ്റർ സെൽ വരാജ് ഉദ്ഘാടനം ചെയ്തു. ക്ലബ് കൺവീനർ സിൻസി കെ ഫ്രാൻസിസ്, ക്ലബ് പ്രസിഡൻ്റ് വസുദേവ്, അശ്വതിറ്റീച്ചർ എന്നിവർ വിളവെടുപ്പുത്സവത്തിന് നേതൃത്വം നൽകി.
