വെള്ളനാട് : വെള്ളനാട് വില്ലേജ് ഓഫീസിൽ വിജിലൻസ് മിന്നൽപ്പരിശോധന.
കൈക്കൂലി വാങ്ങുന്നതുമായി ബന്ധപ്പെട്ട് ഓഫീസിലെ ഒരു ജീവനക്കാരനെതിരേ നിരവധി പരാതികൾ വിജിലൻസ് ആൻഡ് ആൻറി കറപ്ഷൻ വിഭാഗത്തിന് ലഭിച്ചതിനെത്തുടർന്നാണ് വിജിലൻസ് അധികൃതർ മിന്നൽപ്പരിശോധന നടത്തിയത്.
തിങ്കളാഴ്ച ഉച്ചയ്ക്ക് 2 മണിയോടെ ആരംഭിച്ച പരിശോധന വൈകീട്ട് 6.45-ന് അവസാനിച്ചു.
പരിശോധനയിൽ നിയമലംഘനങ്ങളോ മറ്റു കുറ്റകരമായ കാര്യങ്ങളോ കണ്ടെത്താനായില്ലെന്നും ഓഫീസിലെ ചിലർ വിജിലൻസിന്റെ നിരീക്ഷണത്തിലാണെന്നും അധികൃതർ വ്യക്തമാക്കി. വിജിലൻസ് എസ്എച്ച്ഒ പ്രദീപിന്റെ നേതൃത്വത്തിൽ സജിത്ത്, സുജേഷ്, അരുൺ, അഭിലാഷ്, ശബിന, സുദർശൻ എന്നിവരടങ്ങുന്ന സംഘമാണ് പരിശോധന നടത്തിയത്.
