January 15, 2026

തിരുവനന്തപുരം : താരസംഘടന അമ്മയുടെ പ്രഥമ സെക്രട്ടറിയും ഗാന്ധിഭവന്‍ കുടുംബാംഗവുമായിരുന്ന അന്തരിച്ച ചലച്ചിത്രതാരം ടി.പി. മാധവന്റെ ഒന്നാം ചരമവാര്‍ഷികത്തോടനുബന്ധിച്ച് ചലച്ചിത്രലോകത്തെ സമഗ്രസംഭാവനകള്‍ക്കായി ഗാന്ധിഭവന്‍ ഏര്‍പ്പെടുത്തിയ പ്രഥമ ഗാന്ധിഭവന്‍-ടി.പി. മാധവന്‍ നാഷണല്‍ അവാര്‍ഡ് പത്മശ്രീ മധുവിന് സമ്മാനിച്ചു. 25000/ രൂപയും ഫലകവും അടങ്ങുന്ന അവാര്‍ഡ് ഗാന്ധിഭവന്‍ സ്ഥാപകനും മാനേജിംഗ് ട്രസ്റ്റിയുമായ പുനലൂര്‍ സോമരാജന്റെ നിര്‍ദ്ദേശപ്രകാരം ഗാന്ധിഭവന്‍ ഭാരവാഹികളായ ഡോ. ഷാഹിദാ കമാല്‍, ജി. ഭുവനചന്ദ്രന്‍, ഡോ. വിന്‍സെന്റ് ഡാനിയേല്‍, ബി. ശശികുമാര്‍, വി.സി. സുരേഷ്, മണക്കാട് രാമചന്ദ്രന്‍ എന്നിവര്‍ മധുവിന്റെ തിരുവനന്തപുരം കണ്ണമ്മൂലയിലെ വസതിയിലെത്തി സമ്മാനിച്ചു.
താനുമായി വളരെ ആത്മബന്ധമുണ്ടായിരുന്ന, മികച്ച നടനും സംഘാടകനും, പത്രപ്രവര്‍ത്തകനുമായിരുന്ന ടി.പി. മാധവന്റെ പേരില്‍ ഗാന്ധിഭവന്‍ ഏര്‍പ്പെടുത്തിയ അവാര്‍ഡ് സ്വീകരിച്ചതില്‍ ഏറെ അഭിമാനവും സന്തോഷവുമുണ്ടെന്ന് മറുപടി പ്രസംഗത്തില്‍ മധു പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *