ഇക്വാളിറ്റി പാർട്ടി ഓഫ് ഇന്ത്യയുടെ (EPI)ജില്ലാ നേതൃയോഗം തിരുവനന്തപുരം സത്യൻ സ്മാരക ഹാളിൽ നടന്നു. കേരളത്തിലും ദേശീയതലത്തിലും സമൂലമായ ഒരു മാറ്റം അനിവാര്യമാണെന്നും രാഷ്ട്രീയം മതവത്കരിച്ചതോടുകൂടി
കേരളം മതഭ്രാന്തന്മാരുടെ നാടായി മാറിയിരിക്കുകയാണെന്നും, കേരളത്തിലെ രാഷ്ട്രീയ രംഗത്തെ പവിത്രത, ആദർശം ഇല്ലാതെ ആയിരിക്കുകയാണെന്നും ഇക്വാളിറ്റി പാർട്ടി ഓഫ് ഇന്ത്യയുടെ സംസ്ഥാന പ്രസിഡന്റ് നെടുമൺകാവ് ഗോപാലകൃഷ്ണൻ പറഞ്ഞു. കേരളത്തിൽ നടത്തേണ്ടിയിരുന്ന പല വികസന പ്രവർത്തനങ്ങളും അരാഷ്ട്രീയവാദികളുടെ ഇടപെടൽ കാരണം തടസ്സപ്പെട്ടിരിക്കുകയാണെന്നും അതിന്റെ ഏറ്റവും വലിയ ഉദാഹരണമാണ് കേരളത്തിൽ ഒരിക്കൽ അനുവദിച്ച് റെയിൽവേ കോച്ച് ഫാക്ടറിയും, കുട്ടനാടിന്റെ സ്വപ്ന പദ്ധതിയായ കുട്ടനാട് പാക്കേജും ഈ നാട്ടിൽ നിന്നും ഇല്ലായ്മ ചെയ്തതിന്റെ പൂർണ്ണ ഉത്തരവാദിത്വം അരാഷ്ട്രീയവാദികളായ രാഷ്ട്രീയക്കാർക്ക് ആണെന്നും, കേരളത്തിൽ ഒരു രാഷ്ട്രീയ സ്വപ്നം സാക്ഷത്കരിക്കാൻ ഉണ്ടെന്നും ഇക്വാളിറ്റി പാർട്ടി ഓഫ് ഇന്ത്യയുടെ ജില്ലാ നേതൃയോഗം സത്യൻ സ്മാരക ഹാളിൽ വച്ച് ഉദ്ഘാടനം ചെയ്യുന്ന വേളയിൽ അദ്ദേഹം അഭിപ്രായപ്പെട്ടു. ഇക്വാലിറ്റി പാർട്ടി ഓഫ് ഇന്ത്യ തിരുവനന്തപുരം ജില്ലാ പ്രസിഡന്റ് സുധി വിജയന്റെ അധ്യക്ഷതയിൽ കൂടിയ യോഗത്തിൽ കെ വി പത്മനാഭൻ, അഡ്വ. സറീന, ഷീല രാജഗോപാൽ, രഞ്ജിനി കൃഷ്ണ, ഗോപിനാഥൻ നായർ, ഉപാസന ബാബു, സുനിത അമ്പലത്തറ തുടങ്ങിയവർ സംസാരിച്ചു.

