സെയിന്റ് അന്നാസ് എൽ പി സ്കൂളിൽ പ്രീ പ്രൈമറി ശാക്തീകരണത്തിന്റെ ഭാഗമായി ജനുവരി 7,8,9 തീയതികളിൽ ആട്ടവും പാട്ടും സംഘടിപ്പിക്കുന്നു. ഓറൽ ഡ്രിൽ, വിവിധ ഗെയിമുകൾ, വ്യക്തിത്വവികസന മോറൽ ക്ലാസുകൾ, വിവിധ വികാസ മേഖലകൾ, മാനസികോല്ലാസ പ്രവർത്തനങ്ങൾ, ബ്രെയിൻ സ്റ്റിമുലേഷൻ പ്രവർത്തനങ്ങൾ, കായിക പരിശീലനം തുടങ്ങിയവയാണ് സംഘടിപ്പിക്കുന്നത്. ആട്ടവും പാട്ടും ഉദ്ഘാടനം കള്ളിക്കാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശ്രീ. ബി. വിനോദ് കുമാറും, കൈയെഴുത്ത് മാഗസിൻ പ്രകാശനവും മുഖ്യസന്ദേശവും വാർഡ് മെമ്പർ ശ്രീ. കള്ളിക്കാട് ഭുവനേന്ദ്രനും നിർവഹിച്ചു. PTA വൈസ് പ്രസിഡന്റ് ദിവ്യ മോഹനും, മദർ PTA പ്രസിഡന്റ് പ്രിയ രാജീവും ആശംസകളർപ്പിച്ചു. സ്വാഗതം ഹെഡ്മാസ്റ്റർ സെൽവരാജും, നന്ദി അധ്യാപിക സിൻസി കെ ഫ്രാൻസിസും നിർവഹിച്ചു.



