January 15, 2026

തിരുവനന്തപുരം : കേരള നോൺ ജേണലിസ്റ്റ്‌ പെൻഷനേഴ്‌സ്‌ യൂണിയന്റെ നേതൃത്വത്തിൽ നടത്തിയ രജതജൂബിലി ആഘോഷത്തിന്റെ സമാപനസമ്മേളനത്തെ മന്ത്രി വി.ശിവൻകുട്ടി അഭിസംബോധന ചെയ്തു.മാധ്യമമേഖലയിൽ പ്രവർത്തിക്കുന്ന ജീവനക്കാരുടെ സുരക്ഷിതത്വവും മറ്റു ആനുകൂല്യങ്ങളുടെ സംരക്ഷണവും സർക്കാർ ഏറെ പ്രാധാന്യത്തോടെയാണ് കണ്ടിട്ടുള്ളതെന്ന് മന്ത്രി പറഞ്ഞു.മുതിർന്ന കോൺഗ്രസ്‌ നേതാവ്‌ എം.എം. ഹസൻ ഉദ്‌ഘാടനം ചെയ്‌തു. മാധ്യമമേഖല വലിയ വെല്ലുവിളി നേരിടുന്നുവെന്ന് അദ്ദേഹം പറഞ്ഞു.യൂണിയൻ സംസ്ഥാന വൈസ്‌ പ്രസിഡന്റ്‌ പി. സുധാകരൻ അധ്യക്ഷനായി. സിപിഐ ദേശീയ സെക്രട്ടേറിയറ്റംഗം കെ.പ്രകാശ്‌ബാബു, യൂണിയൻ ജനറൽ സെക്രട്ടറി വി. ബാലഗോപാലൻ, സീനിയർ ജേണലിസ്റ്റ്‌ യൂണിയൻ പ്രസിഡന്റ്‌ എസ്‌.ആർ. ശക്‌തിധരൻ, ബൈജു ദീപിക, എം.കെ. സുരേഷ്‌ എന്നിവർ സംസാരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *