പാലോട് : വില്ലേജിന്റേയോ, വനംവകുപ്പിന്റേയോ അനുമതിയോ രേഖകളോ ഇല്ലാതെ കടത്താൻ ശ്രമിച്ച ലക്ഷങ്ങളുടെ തേക്കിൻ തടികൾ പാലോട് വനംവകുപ്പ് പിടികൂടി.
കഴിഞ്ഞ ആറുമാസത്തിനിടെ പാലോട് വനം വകുപ്പ് പിടികൂടുന്ന അഞ്ചാമത്തെ കേസാണിത്.കൊല്ലത്തു നിന്നും വെള്ളറട ഭാഗത്തേക്ക് അനധികൃതമായി തേക്കു തടികൾ കടത്താൻ ശ്രമിച്ച കേസിലാണ് മൂന്നുപേർ അറസ്റ്റിലായത്. വെള്ളറട റോഡരികത്ത് വീട്ടിൽ ജയസിങ്, ഒറ്റശേഖരമംഗലം പെരുംകുന്നത്ത് നൗഫൽ ഭവനിൽ നോബിൾ, വെള്ളറട കിളിയൂരിൽ കാരുണ്യ ഭവനിൽ സുജിൻ എന്നിവരാണ് അറസ്റ്റിലായത്. തടികടത്താൻ ശ്രമിച്ച ലോറിയും പിടികൂടി. പാലോട് റേഞ്ച് ഓഫീസർ വിപിൻ ചന്ദ്രന്റെ നേതൃത്വത്തിലാണ് പിടികൂടിയത്. ഇവരെ നെടുമങ്ങാട് വനം കോടതിയിൽ ഹാജരാക്കി.
