തിരുവനന്തപുരം : കനറാ ബാങ്ക് ശ്രീപദ്മനാഭസ്വാമിക്ഷേത്രത്തിൽ സ്ഥാപിച്ച ഇ-ഹുണ്ടിയും സെൽഫ് പൂജ ബുക്കിങ് കിയോസ്‌ക്കും തിരുവിതാംകൂർ രാജകുടുംബാംഗം ആദിത്യവർമ ഉദ്ഘാടനം ചെയ്തു.
കനറാ ബാങ്ക് തിരുവനന്തപുരം സർക്കിൾ ഹെഡ് സുനിൽ കുമാർ എസ്., ട്രിവാൻഡ്രം സൗത്ത് റീജണൽ ഹെഡ് അശോക് കുമാർ തുടങ്ങിയവർ പങ്കെടുത്തു.
ഭക്തർക്ക് നേർച്ചകൾ സമർപ്പിക്കുന്നതിനും വിവിധ പൂജകൾ ബുക്ക് ചെയ്യുന്നതിനും ഇനി ഈ കിയോസ്‌ക് ഉപയോഗിക്കാം.
