January 15, 2026

ദേശീയപാതയിൽ ആറ്റിങ്ങൽ നഗരസഭാ പ്രദേശത്തെ ടാറിങ് കഴിഞ്ഞു പല ഭാഗങ്ങളിലും വെള്ള വരകളും വരച്ചു .
എന്നാൽ റോഡിന്റെ ഇരുവശങ്ങളും അപകട കേന്ദ്രങ്ങളായി തുടരുന്നത് യാത്രക്കാർക്ക് പ്രയാസം വരുത്തി വച്ചിരിക്കുന്നു . ടാറിങ് കഴിഞ്ഞപ്പോൾ റോഡിന്റെ ഉയരം കൂടി. കാൽനട യാത്രക്കാർക്കും ഇരുചക്ര വാഹന യാത്രക്കാർക്കും സഞ്ചരിക്കാൻ കഴിയാത്ത സ്ഥിതിയിലായി .
ടാറിട്ട റോഡും ടാറില്ലാത്ത റോഡിന്റെ വശങ്ങളും തമ്മിൽ വലിയ ഉയരമാണ് പല ഭാഗങ്ങളിലും . മാത്രമല്ല ടാർ ഇല്ലാത്ത ഭാഗം കുണ്ടും കുഴിയുമായി .

പ്രായമായവർക്കും സ്ത്രീകൾക്കും കുട്ടികൾക്കും നടക്കുവാൻ കഴിയാതായി . നടപ്പാത അപൂർവ്വമായിട്ടേ ഉള്ളൂ.

ഇരുചക്ര വാഹനങ്ങൾ ആണ് ഏറെ കഷ്ടപ്പെടുന്നത് . അബദ്ധവശാൽ സൈഡ് ഒഴിയേണ്ടി വന്നാൽ വാഹനം കുഴിയിലേക്ക് പതിക്കുകയും വലിയ അപകടത്തിന് ഇടയാവുകയും ചെയ്യുന്നു.
വശങ്ങളിൽ നിന്ന് റോഡിലേക്ക് വാഹനങ്ങൾക്ക് കയറുവാനും ബുദ്ധിമുട്ടായി .

നാട്ടുകാർ ബന്ധപ്പെട്ട നാഷണൽ ഹൈവേ ഉദ്യോഗസ്ഥരോട് പരാതി പറഞ്ഞപ്പോൾ , അനുവദിച്ച പണം തീർന്നു ഇനി പണി ചെയ്യാൻ പറ്റുകയില്ല എന്നാണ് മറുപടി പറഞ്ഞത് .

റോഡ് ടാർ ചെയ്യുമ്പോൾ പൊക്കം കൂടും . തുടർന്ന് സൈഡ് വശം കൂടി നന്നാക്കി സഞ്ചാരയോഗ്യമാക്കേണ്ടത് നാഷണൽ ഹൈവേയുടെ ഉത്തരവാദിത്തമാണ് . മുൻകാലങ്ങളിൽ അങ്ങനെയാണ് ചെയ്തിരുന്നത്

ഇപ്പോഴത്തെ നടപടി അപകടം ക്ഷണിച്ചു വരുത്തുന്ന തരത്തിലാണ് . സ്ഥലം എംപിയും എംഎൽഎയും അടിയന്തരമായി പ്രശ്നത്തിൽ ഇടപെട്ട് നാട്ടുകാരെയും യാത്രക്കാരെയും രക്ഷിക്കേണ്ടിയിരിക്കുന്നു.

Leave a Reply

Your email address will not be published. Required fields are marked *