
കള്ളിക്കാട് ചങ്ങമ്പുഴ കോളേജും കാട്ടാക്കട എക്സൈസ് റെയിഞ്ച് ഓഫീസും സംയുക്തമായി വിദ്യാർത്ഥികൾക്കായി “അറിവാണ് ലഹരി” എന്ന പേരിൽ ലഹരി വിരുദ്ധ ബോധവൽക്കരണ ക്ലാസ് സംഘടിപ്പിച്ചു. ചങ്ങമ്പുഴ കോളേജ് പ്രിൻസിപ്പാൾ രജിത്ത് അധ്യക്ഷത വഹിച്ച ചടങ്ങിൽ കള്ളിക്കാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ബി. വിനോദ് കുമാർ പരിപാടിയുടെ ഉദ്ഘാടനം നിർവഹിച്ചു. സിവിൽ എക്സൈസ് ഓഫീസർ ശ്രീജിത്ത് വിദ്യാർത്ഥികൾക്കായി ബോധവൽക്കരണ ക്ലാസ് നയിച്ചു. അസിസ്റ്റന്റ് എക്സൈസ് ഇൻസ്പെക്ടർ സജികുമാർ, സിവിൽ എക്സൈസ് ഓഫീസർ രാജീവ് എന്നിവർ ചടങ്ങിൽ പങ്കെടുത്തു

