January 15, 2026

കേരള സംസ്ഥാന പിന്നാക്ക വിഭാഗ വികസന കോർപ്പറേഷനിലെ വായ്പക്കാർക്ക് ആശ്വാസമേകുന്ന ഒറ്റത്തവണ തീർപ്പാക്കൽ പദ്ധതി ബഹു. പട്ടികജാതി, പട്ടികവർഗ്ഗ പിന്നാക്ക ക്ഷേമ കാര്യ വകുപ്പ് മന്ത്രി ശ്രീ. ഒ. ആർ. കേളു പ്രഖ്യാപിച്ചു. ആറ്റിങ്ങൽ നഗരസഭ അങ്കണത്തിൽ നടന്ന കുടുംബശ്രീക്കായുള്ള വായ്പ വിതരണ ചടങ്ങിലാണ് പദ്ധതി പ്രഖ്യാപനം നടത്തിയത്.

ഈ പദ്ധതി പ്രകാരം കുടിശ്ശികക്കാർക്ക് പിഴ പലിശയിലും, പലിശയിലും ആനുകൂല്യങ്ങൾ ലഭിക്കും. 31/03/2026 നകം വായ്പ തീർപ്പാക്കുന്നവർക്കാണ് ഈ ആനുകൂല്യം. കൂടുതൽ വിവരങ്ങൾക്ക് കോർപ്പറേഷന്റെ ജില്ല, ഉപജില്ല ഓഫീസുകളിൽ ബന്ധപ്പെടാവുന്നതാണ്.

ആറ്റിങ്ങൽ നഗരസഭ അങ്കണത്തിൽ നടന്ന, നഗരസഭ ചെയർപേഴ്സൺ ശ്രീ. എം. പ്രദീപ് അധ്യക്ഷത വഹിച്ച ചടങ്ങിൽ ആറ്റിങ്ങൽ മുനിസിപ്പാലിറ്റി CDS ന് 1,08,10,000/- (ഒരു കോടി എട്ട് ലക്ഷത്തി പതിനായിരം) രൂപ വായ്പയായി ബഹു. എം.എൽ.എ.ശ്രീമതി. ഒ.എസ് അംബിക വിതരണം ചെയ്തു.കേരള സംസ്ഥാന പിന്നാക്ക വിഭാഗ വികസന കോർപ്പറേഷൻ ചെയർപേഴ്സൺ അഡ്വ .കെ പ്രസാദ്, ജനറൽ മാനേജർ പ്രോജക്ട്സ്‍ ശ്രീ എസ് സാബു , നഗരസഭാ സെക്രട്ടറി ശ്രീ അരുൺ കെ എസ് , ആറ്റിങ്ങൽ നഗരസഭാ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൺമാർ, കൗൺസിലർമാർ , CDS ഭാരവാഹികൾ, എന്നിവർ പങ്കെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *