അഞ്ചുതെങ്ങ് പഞ്ചായത്ത് 4-ാം വാർഡിലെ തിരഞ്ഞെടുപ്പ് ഫലം റദ്ദാക്കണമെന്ന് കാട്ടി വാർഡിലെ യു.ഡി.എഫ് സ്ഥാനാർത്ഥിയായിരുന്ന ഷബിത, വർക്കല മുൻസിഫ് കോടതിയിൽ കേസ് ഫഫയൽ ചെയ്തു.
കള്ളവോട്ട് നടന്നിട്ടുണ്ടെന്ന് തെളിവ് ഹാജരാക്കിയെന്നാണ് അവകാശവാദം. ആകെ 586 വോട്ട് പോൾ ചെയ്തതിൽ ഷബിത 283 വോട്ടും എൽ.ഡി.എഫ് സ്ഥാനാർത്ഥ് 284 വോട്ടും നേടി. കേവലം ഒരു വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് എൽ.ഡി.എഫ് വിജയിച്ചത്. നറുക്കെടുപ്പിലൂടെയാണ് പ്രസിഡന്റിനെയും വൈസ് പ്രസിഡൻ്റിനെയും തിരഞ്ഞടുത്തത്.
