വർക്കല : സിപിഐ എം വർക്കല ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിൽ സിപിഐഎം നേതാവും മുൻ എംഎൽഎയുമായ എ അലിഹസ്സനെ അനുസ്മരിച്ചു.
ഞായറാഴ്ച രാവിലെ 9ന് നരിക്കല്ല് ജംഗ്ഷനിൽ വി ജോയി എംഎൽഎയുടെ നേതൃത്വത്തിൽ പാർട്ടി പ്രവർത്തകരും ബന്ധുമിത്രാദികളും പുഷ്പാർച്ചന നടത്തി. ഏരിയ സെക്രട്ടറി എസ് രാജീവ് പതാക ഉയർത്തി. തുടർന്ന് നടന്ന അനുസ്മരണ യോഗം വി ജോയി എംഎൽഎ ഉദ്ഘാടനം ചെയ്തു. സി പി ഐ എം വർക്കല ഏരിയ സെക്രട്ടറി എസ് രാജീവ് അധ്യക്ഷനായി. സിപിഐ എം ജില്ലാ കമ്മിറ്റി അംഗം എസ് ഷാജഹാൻ ഏരിയ കമ്മിറ്റി അംഗങ്ങളായ കെ എം ലാജി, എം കെ യൂസഫ്, വി സത്യദേവൻ, ബി എസ് ജോസ്, എഫ് നഹാസ് , എ നഹാസ് , എസ് തങ്കമണി, എ എച്ച് സലിം , വി സുധീർ ലോക്കൽ സെക്രട്ടറിമാരായ എസ് സന്തോഷ്, ജി എസ് സുനിൽ തുടങ്ങിയവർ സംസാരിച്ചു.
ചിത്രം – മുൻ എംഎൽഎ
എ അലി ഹസ്സൻ സ്മൃതി മണ്ഡപത്തിൽ വി ജോയി
എംഎൽഎയുടെ നേതൃത്വത്തിൽ പുഷ്പാർച്ചന നടത്തുന്നു
