കേരളത്തിലെ ജില്ലാ പഞ്ചായത്ത് പ്രസിഡന്റുമാരുടെ ചേംബറിലേക്ക് പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു. ആലപ്പുഴ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് രാജേശ്വരി ചെയർമാൻ സ്ഥാനത്തേക്ക് തിരഞ്ഞെടുക്കപ്പെട്ടു. തിരുവനന്തപുരം ജില്ലാ പഞ്ചായത്ത് അധ്യക്ഷൻ അഡ്വ. ഡി. സുരേഷ് കുമാറാണ് ജനറൽസെക്രട്ടറി.
കൊല്ലം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സാം കെ. ഡാനിയേൽ വൈസ് ചെയർമാനായും എറണാകുളം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഉല്ലാസ് തോമസ്, കോട്ടയം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് നിർമ്മല ജിമ്മി എന്നിവർ സെക്രട്ടറിമാരായും തെരഞ്ഞെടുക്കപ്പെട്ടു.
തിരുവനന്തപുരത്ത് പഞ്ചായത്ത് അസോസിയേഷൻ ഹാളിൽ ഓഗസ്റ്റ് 13 വെള്ളിയാഴ്ച രാവിലെ 11 മണിക്ക് നടന്ന ജില്ലാ പഞ്ചായത്ത് അധ്യക്ഷൻമാരുടെ യോഗത്തിലാണ് പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തത്.
