വൈകുന്നേരം ആറ് മണിയോടെ സംസ്ഥാനപാതയിൽ കിളിമാനൂരിന് സമീപം പൊരുന്തമണിലായിരുന്നു അപകടം. ഇരുപതോളംപേർക്ക് പരിക്കേറ്റു. പരിക്കേറ്റവരെ കാരേറ്റ്ലെ സ്വകാര്യ ആശുപത്രിയിലും വെഞ്ഞാറമൂട് സ്വകാര്യ മെഡിക്കൽ കോളേജിലും എത്തിച്ച് പ്രഥമ ശുശ്രൂഷ നൽകി വിട്ടയച്ചു.
കിളിമാനൂരിൽ നിന്ന് കാരേറ്റ് ഭാഗത്തേയ്ക്ക് പോവുകയായിരുന്ന മിനിബസിൽ എതിർ ദിശയിൽ വന്ന കാർ ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ കാറിന്റെ മുൻവശം പൂർണമായും തകർന്നു. ആരുടെയും പരിക്ക് ഗുരുതരമല്ലന്ന് ആശുപത്രി വൃത്തങ്ങൾ അറിയിച്ചു കാർ ഡ്രൈവർ ഉറങ്ങിയത് ആകാം അപകടകാരണമെന്നാണ് പ്രാഥമിക നിഗമനം. നാലാഞ്ചിറ യിൽ നിന്നും പത്തനാപുരത്ത് വിവാഹ ചടങ്ങിൽ പങ്കെടുത്ത് മടങ്ങിയവരാണ് മിനി ബസിൽ ഉണ്ടായിരുന്നത്.


