സെപ്റ്റംബർ ആറിന് ആരംഭിക്കുന്ന പ്ലസ് വൺ എക്സാമിനു മുന്നോടിയായി ksta, citu, dyfi, sfi സംഘടനകളുടെ പങ്കാളിത്തത്തോടുകൂടി വിദ്യാലയ ശുചീകരണ പരിപാടിയുടെ ജില്ലാതല ഉദ്ഘാടനം ജിഎച്ച്എസ്എസ് കിളിമാനൂരിൽ ആറ്റിങ്ങൽ എംഎൽഎ ഒ.എസ് അംബിക ഉദ്ഘാടനം ചെയ്തു.
സിപിഐഎം കിളിമാനൂർ ഏരിയ സെക്രട്ടറി അഡ്വക്കേറ്റ് .ജയചന്ദ്രൻ, കെഎസ്ടിഎ സംസ്ഥാന എക്സിക്യൂട്ടീവ് മെമ്പർ പി വി രാജേഷ്, കെഎസ്ടിഎ ജില്ലാ പ്രസിഡന്റ് സിജോവ് സത്യൻ, കെ.എസ്.ടി.എ ജില്ലാ സെക്രട്ടറി വി. അജയകുമാർ, ഡിവൈഎഫ്ഐ കിളിമാനൂർ ബ്ലോക്ക് സെക്രട്ടറി ജിനേഷ്, എസ്എഫ്ഐ കിളിമാനൂർ ഏരിയ സെക്രട്ടറി അജ്മൽ, കെഎസ്ടിഎ സബ്ജില്ലാ സെക്രട്ടറി സുരേഷ് കുമാർ, കെഎസ്ടിഎ സബ്ജില്ലാ പ്രസിഡന്റ് സാജൻ, കെഎസ്ടിഎ സബ്ജില്ലാ എക്സിക്യൂട്ടീവ് കോവിഡ് ഹെൽപ്പ് ഡെസ്ക് കൺവീനർ ഹരീഷ് ശങ്കർ, ജിഎച്ച്എസ്എസ് കിളിമാനൂർ പ്രിൻസിപ്പാൾ റോബിൻ ജോസ്, ജിഎച്ച്എസ്എസ് കിളിമാനൂർ എച്ച് എം അജിത, എന്നിവർ പങ്കെടുത്തു.
