ആര്യനാട് ഡിപ്പോയിൽ നിന്നും ഇഞ്ചപ്പുരി വഴി പാന്ക്കാവിലേക്കു പോയ ബസാണ് അപകടത്തിൽ പെട്ടത്. രാവിലെ എട്ടര മണിക്ക് ആണ് സംഭവം കെഎസ്ആർടിസി ബസ് തട്ടിയാണ് ഇഞ്ചപ്പുര ചെറുമഞ്ചൽ ജംഗ്ഷനിലെ വെയ്റ്റിംഗ് തകർന്നത്. കോൺക്രീറ്റ് മേൽക്കൂര തകർന്നു വീണെങ്കിലും സമീപത്തെ ടിവി കിയോസ്കിൽ തട്ടി മേൽക്കൂര താങ്ങി നിന്നതിനാൽ വൻ അപകടമാണ് ഒഴിവായത്. ഇവിടെ ബസ് കാത്തുനിന്ന വിദ്യാർഥികൾക്കും യാത്രക്കാർക്കും ആണ് പരിക്ക് പറ്റിയത്.പരിക്ക് പറ്റിയ സോമൻ നായർ, വൃന്ദ ,മിഥുൻ ,വിദ്യ, വൈശാഖ് ,സൂരജ് ,നന്ദന എന്നിവരെ നെടുമങ്ങാട് താലൂക്ക് ആശുപത്രിയിൽഎത്തിച്ചു പ്രഥമ ശുശ്രൂഷ നൽകിയ ശേഷം തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിലെയ്ക്ക് മാറ്റി . നിരവധി ചെറുതും വലുതുമായ വളവുകൾ നിറഞ്ഞ ഈ പ്രദേശത്തെ റോഡിലൂടെ കട്ട് ചെയ്സ് ബസ്സുകൾക്ക് മാത്രമാണ് സുഖമമായി സർവീസ് നടത്താൻ കഴിയൂന്നത് എന്നാൽ ഇതിന് വിപരീതമായി ലോങ്ങ് ചെയ്സ് ബസ്സ് സർവീസിനായി അയച്ചതാണ് അപകടം ഉണ്ടാകാൻ കാരണമായി നാട്ടുകാർ പറയുന്നത്.


