പൊതു ഗതാഗത വാഹനങ്ങളിൽ ലൊക്കേഷൻ ട്രാക്കിങ്ങും എമർജൻസി ബട്ടണും ഘടിപ്പിക്കാനുള്ള കാലാവധി ഡിസംബർ 31 വരെ നീട്ടി ഹൈക്കോടതി ഉത്തരവിട്ടു.ജസ്റ്റിസ് കെ.വിനോദ് ചന്ദ്രൻ,ജസ്റ്റിസ് സി.ജയചന്ദ്രൻ എന്നിവരുൾപ്പെട്ട ഡിവിഷൻ ബെഞ്ചിൻെറതാണ് ഉത്തരവ്.പൊതു ഗതാഗത സംവിധാനം ഉപയോഗിക്കുന്ന സ്ട്രീകളുടെയും കുട്ടികളുടെയും സുരക്ഷാ ഉറപ്പാക്കാൻ നടപടി വേണമെന്നാവശ്യപ്പെട്ട് പെരുമ്പാവൂർ വെങ്ങോല സ്വദേശി ജാഫർ ഖാൻ നൽകിയ ഹർജിയിലാണ് ഉത്തരവ്.വാഹനങ്ങൾ എവിടെയെത്തിയെന്നു കണ്ടെത്താനള്ള ലൊക്കേഷൻ ട്രാക്കിങ്ങും അടിയന്തിര ഘട്ടത്തിൽ വാഹനങ്ങൾ നിർത്താൻ ആവശ്യപ്പെടാനുള്ള എമർജൻസി ബട്ടണും ഘടിപ്പിക്കാൻ ഹൈക്കോടതി ഉത്തരവിട്ടിരുന്നു.ഇതിലുള്ള കാലാവധിയാണ് ഇപ്പോൾ വീണ്ടും നീട്ടിയത്.
